LiveTV

Live

Football

രണ്ട് ഗോളിന് പിന്നില്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു

രണ്ട് ഗോളിന് പിന്നില്‍; എന്നിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയജയം. ആദ്യ പകുതിയില്‍ ന്യൂകാസില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയിച്ചുകയറിയത്. ലീഗില്‍ അവസാന നാല് മത്സരങ്ങള്‍ ജയിക്കാനാവാതിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ ഊര്‍ജ്ജമായി ഈ ജയം.

ആദ്യ പത്തു മിനുറ്റുകള്‍ക്കകം രണ്ട് ഗോളുകളാണ് ന്യൂകാസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലയില്‍ അടിച്ചുകയറ്റിയത്. ഇതോടെ മത്സരം കൈവിട്ടെന്ന് തോന്നിച്ചിടത്തു നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡായി തിരിച്ചുവന്ന് ജയം പിടിച്ചുവാങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൂന്ന് ഗോളുകളും പിറന്നത്. യുവാന്‍ മാട്ട(70') ആന്റണി മാര്‍ഷല്‍(76') അലക്‌സിസ് സാഞ്ചസ്(90') എന്നിവരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്.

നിലവില്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.