LiveTV

Live

Football

ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു

ഇരുപത്തി അഞ്ചാം മിനുട്ടില്‍ ഈഡന്‍ ഹസാഡ് ചെല്‍സിയെ മുന്നിലെത്തിച്ചെങ്കിലും 89ആം മിനുട്ടില്‍ സ്‌റ്റെറിഡ്ജ് ലിവര്‍പൂളിന് സമനില സമ്മാനിച്ചു

ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സി ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഇരുപത്തി അഞ്ചാം മിനുട്ടില്‍ ഈഡന്‍ ഹസാഡ് ചെല്‍സിയെ മുന്നിലെത്തിച്ചെങ്കിലും 89ആം മിനുട്ടില്‍ സ്‌റ്റെറിഡ്ജ് ലിവര്‍പൂളിന് സമനില സമ്മാനിച്ചു.

ബ്രൈറ്റനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഒന്നാമതെത്തി. സെര്‍ജിയോ അഗ്യൂറോയും റഹീം സ്റ്റര്‍ലിങ്ങുമാണ് സ്‌കോറര്‍മാര്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റു. ഫിലിപ്പ് ആന്‍ഡേഴ്‌സണ്‍, അര്‍ണോടോവിച് എന്നിവര്‍ വെസ്റ്റ്ഹാമിനായി ലക്ഷ്യം കണ്ടു.