LiveTV

Live

Football

പിക്വെയുടെ ആ മണ്ടത്തരം ബാഴ്‌സക്ക് നല്‍കിയത് സീസണിലെ ആദ്യ തോല്‍വി 

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ലെഗാനസിനോട് ബാഴ്‌സലോണ തോറ്റതിന് പിന്നില്‍ ജെറാദ് പിക്വെക്ക് സംഭവിച്ചൊരു അബദ്ധം 

പിക്വെയുടെ ആ മണ്ടത്തരം ബാഴ്‌സക്ക് നല്‍കിയത് സീസണിലെ ആദ്യ തോല്‍വി 

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ലെഗാനസിനോട് ബാഴ്‌സലോണ തോറ്റതിന് പിന്നില്‍ ജെറാദ് പിക്വെക്ക് സംഭവിച്ചൊരു അബദ്ധം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലെഗാനസിന്റെ ജയം. സീസണില്‍ ബാഴ്‌സയുടെ ആദ്യ തോല്‍വികൂടിയായി അത്. മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിച്ച രണ്ട് ഗോളുകളാണ് ലെഗാനസിന് വിജയ വഴിയൊരുക്കിയത്. 52,53 മിനുറ്റുകളിലായിരുന്നു ആ ഗോളുകള്‍. ഇതില്‍ 53ാം മിനുറ്റില്‍ ഓസ്‌കര്‍ റോഡ്രിഗസ് അര്‍നെയിസ് നേടിയ ഗോളിനാണ് പിക്വെ വഴിയൊരുക്കിയത്!

ലെഗാനസ് മുന്നേറ്റ താരം ബോക്‌സിലേക്ക് എത്തിച്ച പന്ത്, പിക്വെ ക്ലിയര്‍ ചെയ്തത് നേരെ ഓസ്‌കറിന്റെ കാലുകളിലേക്ക്. തട്ടിയിടേണ്ട ചുമതലയെ ഓസ്‌കറിനുണ്ടായിരുന്നുള്ളൂ. ഈ ഗോളോടെ ലീഡ് നേടിയ ലെഗാനസ് ബാഴ്‌സയെ ഗോളടിപ്പിക്കാതെ നോക്കുകയായിരുന്നു. ഇതോടെ ബാഴ്‌സ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.