LiveTV

Live

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനും യുവന്റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒളിംപിക് ലിയോണിനോട് തോറ്റു. യുവന്റസിനായി ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ ക്ലബായ റോമയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇസ്കോ, ഗരെത് ബെയ്‌ല്‍, മരിയാനോ ഡിയാസ് എന്നിവരാണ് സ്കോറര്‍മാര്‍. പ്യാനിച്ചിന്റെ ഇരട്ടഗോള്‍ മികവില്‍ യുവന്റസ് വലന്‍സിയയെ തോല്‍പ്പിച്ചത് രണ്ട് ഗോളിന്.

മത്സരത്തിനിടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നേരിട്ടുള്ള ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായി. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോറ്റത്. യങ് ബോയ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പോള്‍ പോഗ്ബ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ആന്റണി മാര്‍ഷ്യല്‍ കൂടി ലക്ഷ്യം കണ്ടു.