LiveTV

Live

Football

പി.എസ്.ജി തോറ്റതിന് നെയ്മറെ ട്രോളുന്നതെന്തിന്? 

രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് ടീമിന്റെ ജയം

പി.എസ്.ജി തോറ്റതിന് നെയ്മറെ ട്രോളുന്നതെന്തിന്? 

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനോട് തോറ്റ പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ കളിയാക്കി ട്വീറ്റുകള്‍. നെയ്മര്‍, കവാനി, എംബാപ്പെ, ഡി-മരിയ തുടങ്ങി വന്‍ താരനിരയുമായി എത്തിയ പി.എസ്.ജി മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനോട് തോറ്റത്. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ റോബര്‍ട്ടോ ഫിര്‍മീന്യോയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. സ്റ്ററിഡ്ജ്, മില്‍നര്‍ എന്നിവരായിരുന്നു ലിവര്‍പൂളിനായി ഗോള്‍ നേടിയത്. എംബാപ്പെ, തോമസ് മെനിയര്‍ എന്നിവര്‍ പി.എസ്.ജിക്കായി ഗോള്‍ നേടുകയും ചെയ്തു.

എന്നാല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ഗോള്‍ നേടാനാവത്തതും നെയ്മറെ കബളിപ്പിച്ച സാദിയോ മാനെയുടെ നീക്കവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പിന്നാലെ പി.എസ്.ജി തോല്‍ക്കുകയും ചെയ്തതോടെ നെയ്മര്‍ക്ക് നേരെ വന്നത് മയമില്ലാത്ത ട്രോളുകള്‍. നെയ്മറെ വന്‍വില കൊടുത്ത് പി.എസ്.ജി സ്വന്തമാക്കിയത് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വപ്‌നം കണ്ടാണ്. ആദ്യ സീസണില്‍ അതിന് കഴിഞ്ഞതുമില്ല. രണ്ടാം സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ ലിവര്‍പൂളിനോട്‌ തോല്‍ക്കുകയും ചെയ്തതോടെയാണ് നെയ്മര്‍ക്കെതിരെ ഇക്കൂട്ടര്‍ തിരിയുന്നതിന്റെ പ്രധാന കാരണം.

Also read: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ ലിവര്‍പൂളിന് ജയം