LiveTV

Live

Football

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ബാഴ്സലോണ

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സലോണ ഡച്ച് ക്ലബായ പി എസ് വി ഐന്തോവനെ നേരിടും.

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ ബാഴ്സലോണ

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സലോണ ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനെ നേരിടും.ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ ഇന്ത്യൻ സമയം രാത്രി പത്തരക്കാണ് മത്സരം . 2015 ന് ശേഷം ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ലാത്ത ബാഴ്സ വലിയ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോട്സ്പറും ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനും ഏറ്റുമുട്ടും.