LiveTV

Live

Football

ഒന്നല്ല, രണ്ടു ഗോള്‍... യുവന്‍റസില്‍ റൊണാള്‍ഡോയുടെ ഗോള്‍വേട്ട

യുവന്‍റസിന്‍റെ ജേഴ്‍സിയില്‍ നാലാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ, സസുവോളോക്കെതിരായാണ് ഗോള്‍ നേടിയത്. 

ഒന്നല്ല, രണ്ടു ഗോള്‍... യുവന്‍റസില്‍ റൊണാള്‍ഡോയുടെ ഗോള്‍വേട്ട

യുവന്‍റസിലെ ഗോള്‍വരള്‍ച്ചക്ക് അന്ത്യം കുറിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസിലെത്തിയ ശേഷം ഗോളടിക്കാന്‍ പാടുപെട്ടതോടെ റൊണാള്‍ഡോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയതോടെയാണ് പരാതിക്കാരുടെ വായടപ്പിച്ച് റോണോ ഗോള്‍വേട്ട നടത്തിയത്.

യുവന്‍റസിന്‍റെ ജേഴ്‍സിയില്‍ നാലാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ, സസുവോളോക്കെതിരായാണ് ഗോള്‍ നേടിയത്. അതും രണ്ടു ഗോള്‍. മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുവന്‍റസ് വിജയം നേടുകയും ചെയ്തു. കളിയുടെ രണ്ടാം പകുതിയില്‍ 50 ാം മിനിറ്റിലാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗോള്‍കീപ്പറെ കബളിപ്പിച്ചായിരുന്നു റോണോയുടെ ഗോള്‍. 65 ാം മിനിറ്റില്‍ പ്രത്യാക്രമണത്തില്‍ നിന്ന് യുവന്‍റസ് തുടങ്ങിയ മുന്നേറ്റം ഒടുവില്‍ റൊണാള്‍ഡോയുടെ ഗോളിലാണ് കലാശിച്ചത്.

റൊണാള്‍ഡോയുടെ ഗോളുകള്‍ കാണാം

ആദ്യ ഗോള്‍

രണ്ടാം ഗോള്‍