LiveTV

Live

Football

ഇന്ത്യയെ പരാജയപ്പെടുത്തി മാലിദ്വീപിന് സാഫ് കപ്പ് 

തുടര്‍ച്ചായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് പിഴക്കുകയായിരുന്നു

ഇന്ത്യയെ പരാജയപ്പെടുത്തി മാലിദ്വീപിന് സാഫ് കപ്പ് 

സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് മാലിദ്വീപ് ചാമ്പ്യന്‍മാരായി. തുടര്‍ച്ചായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് പിഴക്കുകയായിരുന്നു. പത്തൊന്‍പതാം മിനിറ്റില്‍ ഇബ്രാഹിം മഹൂതിയുടെ ഗോളില്‍ മാലിദ്വീപ് മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്നു. എണ്‍പത്തിയെട്ടാം മിനിറ്റില്‍ അലി ഫാസിറിന്‍റെ ഗോള്‍ കൂടിയായപ്പോള്‍ മാലി വിജയം ഉറപ്പിച്ചു. അധിക സമയത്തിന്‍റെ അവസാന മിനിറ്റില്‍ സുമീത് പാസി ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടി.

ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യക്കായിരുന്നു ജയം.