LiveTV

Live

Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളും കരുത്തരായ ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മത്സരം വൈകീട്ട് അഞ്ചിനാണ്. ചെല്‍സിക്ക് കാര്‍ഡിഫ് സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഫുള്‍ഹാമുമാണ് എതിരാളികള്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ലിവര്‍പൂള്‍ ടോട്ടനത്തെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സിറ്റിക്കും ചെല്‍സിക്കും മത്സരങ്ങളുണ്ട്. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും കളത്തിലിറങ്ങും.

ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ വമ്പന്‍ പോരാട്ടമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്. ലീഗില്‍ ഒന്നാമതുള്ള ലിവര്‍പൂളും കരുത്തരായ ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മത്സരം വൈകീട്ട് അഞ്ചിനാണ്. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. ടോട്ടനം നിരയില്‍ നായകന്‍ ഹ്യൂഗോ ലോറിസും ഡെലെ അലിയും കളിക്കില്ല. പരിക്കേറ്റ ആദം ലല്ലാന ലിവര്‍പൂള്‍ നിരയില്‍ ഇറങ്ങാനും സാധ്യതയില്ല.

ചെല്‍സിക്ക് കാര്‍ഡിഫ് സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഫുള്‍ഹാമുമാണ് എതിരാളികള്‍. ആഴ്‌സണല്‍ ന്യൂ കാസില്‍ യുണൈറ്റഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോഡിനെയും നേരിടും.

സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്‌സലോണ നാലാം മത്സരത്തിനിറങ്ങും. എതിരാളികള്‍ റയല്‍ സോസിദാദ്. റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍ അത്‌ലറ്റിക് ക്ലബാണ്‌