LiveTV

Live

Football

പ്രീ സീസണില്‍ രണ്ടാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് 

പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ തായ് ക്ലബ്ബായ പോര്‍ട്ട് എഫ്.സിയുടെ ബി ടീമിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. 

പ്രീ സീസണില്‍ രണ്ടാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് 

പ്രീ സീസണ്‍ ടൂര്‍ണമെന്റില്‍ തായ് ക്ലബ്ബായ പോര്‍ട്ട് എഫ്.സിയുടെ ബി ടീമിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആദ്യ മത്സരം സംബന്ധിച്ച് വിവാദം കെട്ടടങ്ങും മുമ്പെയാണ് രണ്ടാം മത്സരവും ജയിച്ചെന്ന് ബ്ലാസ്റ്റേഴ്സ് എഫ്.ബി പേജിലൂടെ അറിയിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനായി സഹല്‍, സികെ വിനീത്, സ്ലാവിസ എന്നിവര്‍ ഗോള്‍ നേടി. ആര്യ പോനാണ് പോര്‍ട്ട് എഫ്‌സിക്കായി ഗോള്‍ നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത്. 47ാം മിനുറ്റില്‍ സഹലാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം ഗോള്‍ നേടിയത്. 54ാം മിനുറ്റിലായിരുന്നു സി.കെ വിനീത് വലചലിപ്പിച്ചത്. 74ാം മിനുറ്റില്‍ പോര്‍ട്ട് എഫ്.സി ഗോള്‍ മടക്കിയെങ്കിലും കളി തീരാനിരിക്കെ 86ാം മിനുറ്റില്‍ സ്ലാവിസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഗോള്‍ നേടുകയായിരുന്നു.

എെ.എസ്.എൽ അഞ്ചാം സീസണിന്റെ മുന്നോടിയായി സെപ്തംബർ ഒന്ന് മുതൽ ഇരുപത്തിയൊന്ന് വരെയാണ് തായ്ലാന്റിൽ നടക്കുന്ന പ്രീ സീസൺ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുന്നത്. നേരത്തെ ഇന്ത്യയിൽ വച്ച് നടന്ന ലാ ലിഗ ലോക ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റി എഫ്.സിയെയും ജിറോണ എഫ്.സിയെയും നേരിട്ടിരുന്നു.