LiveTV

Live

Football

ഗോളടിച്ചു, പെനല്‍റ്റി പാഴാക്കി; തര്‍ക്കം മറന്ന് സലാഹ് ഈജിപ്തിനായി കളിച്ചു 

സലാഹ് തര്‍ക്കം മറന്ന് ഈജിപ്തിനായി ബൂട്ടുകെട്ടി. 

ഗോളടിച്ചു, പെനല്‍റ്റി പാഴാക്കി; തര്‍ക്കം മറന്ന് സലാഹ് ഈജിപ്തിനായി കളിച്ചു 

തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷനുമായി കൊമ്പ് കോര്‍ത്ത സലാഹ് തര്‍ക്കം മറന്ന് ഈജിപ്തിനായി ബൂട്ടുകെട്ടി. ആഫ്രിക്കന്‍ നേഷന്‍സ് യോഗ്യതാ മത്സരത്തില്‍ നൈജറുമായായിരുന്നു ഈജിപ്തിന്റെ മത്സരം. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നൈജറിനെതിരെ ഈജിപ്ത് ജയിച്ചത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഗോള്‍ പാഴാക്കിയും സലാഹ് കളം നിറഞ്ഞു. മത്സരത്തിന്റെ ആദ്യ മിനുറ്റില്‍ തന്നെ ലഭിച്ച പെനല്‍റ്റിയാണ് സലാഹ് പാഴാക്കിയത്. നൈജര്‍ ഗോള്‍കീപ്പര്‍ സലാഹിന്റെ കിക്ക് തടുത്തു.

മര്‍വാന്‍ മുഹ്‌സിനും അയ്മന്‍ അഷ്‌റഫും ഈജിപ്തിനായി പിന്നീട് ഗോള്‍ കണ്ടെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷം വീണ്ടുമൊരു പെനല്‍റ്റി ഈജിപ്തിന് ലഭിച്ചു. കിക്കെടുത്തത് വീണ്ടും സലാഹ്. ഇത്തവണയും സലാഹിന് ഗോള്‍ കണ്ടെത്താനായില്ല. എന്നാല്‍ റീബൗണ്ടില്‍ പന്ത് ഗോളായി. അതോടെ ഈജിപ്ത് ഇടവേളക്ക് പിരിഞ്ഞത് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ലീഡോടെ. ഈജിപ്തിന്റെ നാലാം ഗോളിന് വഴിയൊരുക്കിയത് സലാഹ് ആയിരുന്നു.

അഞ്ചാമത്തെയും കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ആറാമത്തെയും ഗോളുകള്‍ സലാഹിന്റെ കാലുകളില്‍ നിന്നായി. അതോടെ നേരത്തെ പാഴാക്കിയ പെനല്‍റ്റി കിക്കുകള്‍ക്കുള്ള പ്രായശ്ചിത്തം കൂടിയായി. അടുത്തിടെയാണ് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷനുമായി സലാഹ് പരസ്യമായി കൊമ്പ് കോര്‍ത്തത്. മറ്റൊരു കരാറിരിക്കെ തന്റെ ചിത്രം ഉപയോഗിച്ചതാണ് സലാഹിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ താരം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഈജിപ്തിനായി ഇനി കളിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ വരെ പിന്നാലെ വന്നിരുന്നു.

Also read: ‘കളി കാര്യമാകുന്നു’; സലാഹിനും കുടുംബത്തിനും ഭീഷണി?