LiveTV

Live

Football

നാഷന്‍സ് ലീഗ്: ഫ്രാന്‍സ് - ജര്‍മനി മത്സരം സമനിലയില്‍

ലോകകപ്പിലെ തിരിച്ചടിയില്‍ നിന്ന് ജര്‍മനി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും മത്സരത്തില്‍ കണ്ടില്ല

നാഷന്‍സ് ലീഗ്:  ഫ്രാന്‍സ് - ജര്‍മനി മത്സരം സമനിലയില്‍

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സ്-ജര്‍മനി മത്സരം സമനിലയില്‍. അയര്‍ലാന്‍ഡിനെ വെയ്ല്‍സ് ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തു. ചെക് റിപ്പബ്ലിക്കിനെ യുക്രൈനും തോല്‍പ്പിച്ചു. അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ക്രൊയേഷ്യ-പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു

ലോകകിരീടത്തിന് ശേഷം മൈതാനത്തെത്തിയ ഫ്രാന്‍സിന് വേഗതയുടെ ഫുട്ബോള്‍ കാഴ്ചവെക്കാനായില്ല. ലോകകപ്പിലെ തിരിച്ചടിയില്‍ നിന്ന് ജര്‍മനി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും മത്സരത്തില്‍ കണ്ടില്ല. ഒരു ഗോള്‍ പോലും നേടാതെയാണ് ഇരുടീമും പിരിഞ്ഞത്. അതേസമയം ഗാരത് ബെയ്‍ലും ആരോണ്‍ റാംസിയും ഉള്‍പ്പെട്ട വെയ്‍ല്‍സ് അയര്‍ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തു.

ചെക് റിപ്പബ്ലിക്കിനെ യുക്രൈന്‍ ഒന്നിനെതിരെ രണ്ട് ഗോളിനും തോല്‍പ്പിച്ചു. ഇന്ന് ഇറ്റലി പോളണ്ടിനെയും റഷ്യ തുര്‍ക്കിയെയും നേരിടും. അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ക്രൊയേഷ്യ-പോര്‍ച്ചുഗല്‍ മത്സരം ഓരോ ഗോള്‍ വീതം നേടി സമനലിയില്‍ പിരിഞ്ഞു.