LiveTV

Live

Football

റൊണാള്‍ഡോ ഗോളടിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മകന്‍ അപാര ഫോമില്‍ 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട് എന്തും ഫുട്‌ബോള്‍ ലോകത്ത് കൗതുകമുണര്‍ത്തുന്ന സംഭവങ്ങളാണ്. 

റൊണാള്‍ഡോ ഗോളടിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ മകന്‍ അപാര ഫോമില്‍ 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട് എന്തും ഫുട്‌ബോള്‍ ലോകത്ത് കൗതുകമുണര്‍ത്തുന്ന സംഭവങ്ങളാണ്. താരം ക്ലബ്ബ് വിടുന്നത്, താരത്തിന്റെ ഫിസിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്, അല്ലെങ്കില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചാല്‍ പോലും. എന്നാലിപ്പോള്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം മേല്‍പറഞ്ഞതിനെപ്പറ്റിയല്ല. അദ്ദേഹത്തിന്റെ മകന്‍ നേടിയ ഗോളുകളാണ്. അതും റൊണാള്‍ഡോക്ക് ഇതുവരെ യുവന്റസിനായി വലകുലുക്കാനാവാത്ത സാഹചര്യത്തില്‍.

റയല്‍ മാഡ്രിഡില്‍ നിന്ന് കൂട് മാറി യുവന്റസിലെത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് മകന്‍റെ അപാര ഫോം. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ് ജൂനിയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകള്‍. അച്ഛന്റെ ട്രേഡ് മാര്‍ക്കായി 7 ജേഴ്‌സിയണിഞ്ഞ് യുവന്റസ് അണ്ടര്‍ 9 ക്ലബ്ബിനായി പന്ത് തട്ടുന്ന ജൂനിയര്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നാല് ഗോളുകളാണ് എതിര്‍ വലയില്‍ അടിച്ചുകയറ്റിയത്. മത്സരത്തില്‍ ലുസെന്റോക്ക് എതിരെ 5-1ന് യുവന്റസിന്റെ അണ്ടര്‍ 9ന്റെ ടൂറിന്‍ കേന്ദ്രമായുളള ക്ലബ്ബ് വിജയിക്കുകയും ചെയ്തു.

അതേസമയം എല്ലാവിധ ആരവങ്ങളോടെയും യുവന്റസിലെത്തിയ റൊണാള്‍ഡോക്ക് ഇതു വരെ എതിര്‍ വലചലിപ്പിക്കാനായിട്ടില്ല. യുവന്റസിനായി മൂന്ന് മത്സരങ്ങളിലാണ് ഇതുവരെ താരം പന്ത് തട്ടിയത്. എന്നാല്‍ മകനെപ്പോലെ തങ്ങളുടെ പ്രിയ റോണോയും നിരാശരാക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ യുവന്‍റസില്‍ പരിശീലനം നടത്തുന്ന റോണോ ജൂനിയറിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസും പരിശീലനം കാണാന്‍ ഗ്രൌണ്ടില്‍ എത്തിയിരുന്നു. തന്‍റെ മകന്‍ ഫുട്ബോള്‍ ലോകത്തിന് ഭാവി വാഗ്ദാനമാണെന്നായിരുന്നു അന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നത്.

Also read: റൊണാള്‍ഡോ ജൂനിയര്‍ യുവന്‍റസില്‍ !