LiveTV

Live

Football

‘ക്രൈ ബേബി’... കളിയാക്കിയ എതിര്‍ ടീം ആരാധകരെ കരയിപ്പിച്ച നെയ്മറിന്‍റെ ഗോളാഘോഷം

എന്നു കരുതി എല്ലാക്കാലവും എതിര്‍ ടീമിന്‍റെ ആരാധകര്‍ക്ക് ഇതും പറഞ്ഞ് നെയ്മറെ കളിയാക്കാന്‍ പറ്റുമോ ? 

‘ക്രൈ ബേബി’... കളിയാക്കിയ എതിര്‍ ടീം ആരാധകരെ കരയിപ്പിച്ച നെയ്മറിന്‍റെ ഗോളാഘോഷം

കാല്‍പ്പന്ത് കളിയാകുമ്പോ അതില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും അഭിനയവുമൊക്കെ ഉണ്ടാകും. പി.എസ്‍.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍, താന്‍ ഗ്രൌണ്ടില്‍ കുറച്ചൊക്കെ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുമുണ്ട്. എന്നു കരുതി എല്ലാക്കാലവും എതിര്‍ ടീമിന്‍റെ ആരാധകര്‍ക്ക് ഇതും പറഞ്ഞ് നെയ്മറെ കളിയാക്കാന്‍ പറ്റുമോ ? കളിയാക്കിയാല്‍ നെയ്മര്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുമെന്നാണോ കരുതിയത് ?

തരം കിട്ടിയാല്‍ തന്നെ കളിയാക്കുന്ന എതിര്‍ ടീം ആരാധകരെ കരയിപ്പിക്കാനും തനിക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നെയ്മര്‍. ലീഗ് 1 മത്സരത്തില്‍ തന്നെ പരിഹസിച്ച നിമെസ് ടീം ആരാധകര്‍ക്കാണ് നെയ്മര്‍ വേറിട്ട ഗോളാഘോഷത്തിലൂടെ ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. കളി തുടങ്ങിയത് മുതല്‍ ക്രൈ ബേബി എന്ന ബാനറുമായി നെയ്മറെ പരിഹസിച്ച് ചിരിക്കുകയായിരുന്നു ഗാലറിയുടെ ഒരു ഭാഗത്തെ നിമെസ് ആരാധകര്‍. 36 ാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് പറന്നിറങ്ങി നിമെസിന്‍റെ വലയിലേക്ക് പന്ത് ചെത്തിയിട്ട നെയ്മര്‍ നിമെസ് ആരാധകരുടെ ചങ്കാണ് ചവിട്ടി മെതിച്ചത്. തുടര്‍ന്നായിരുന്നു നെയ്മറിന്‍റെ ഗോളാഘോഷം. തന്നെ പരിഹസിച്ചുള്ള ബാനറിന് സമീപത്തേക്ക് ഓടിയെത്തിയ നെയ്മര്‍ കരയുന്നതു പോലെ അഭിനയിച്ച് ഫോട്ടോക്ക് പോസ് ചെയ്താണ് നിമെസ് ആരാധകരുടെ വായടപ്പിച്ചത്.