LiveTV

Live

Football

റയലിന് തകർപ്പൻ ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും ഇന്ന് നേര്‍ക്കുനേര്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് കളിയില്‍ നിന്ന് ഒരു ജയവുമായി ഒമ്പതാമതും ടോട്ടനം കളിച്ച രണ്ടും ജയിച്ച് ആറാം സ്ഥാനത്തുമാണ്

റയലിന് തകർപ്പൻ ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും ഇന്ന് നേര്‍ക്കുനേര്‍

സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ജിറോണയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചു. പ്രീമിയര് ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ചെല്‍സിയും ജയം കണ്ടു. ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടനത്തെ നേരിടും

ബോര്‍ജാ ഗാര്‍സിയയിലൂടെ പതിനാറാം മിനിറ്റിൽ ജിറോണ ആദ്യ ഗോള്‍ നേടിയെങ്കിലും പിന്നീടുള്ള അവസരങ്ങൾ മുഴുവന്‍ റയല്‍ പക്ഷത്തായിരുന്നു. മുപ്പത്തിയൊൻപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജ്യോ റാമോസിലൂടെ റയൽ തിരിച്ചടിച്ചു. അമ്പത്തിരണ്ടാം മിനിറ്റിലും എൺപതാം മിനിറ്റിലും കരീം ബെന്‍സേമ ജിറോണ ഗോൾ വല കുലുക്കി. അമ്പത്തി രണ്ടാം മിനിറ്റിൽ ഗാരത് ബെയിലും റയലിനായി ഗോൾ നേടി. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി. അതേസമയം സെവിയ്യയെ വിയ്യാറയല്‍ ഗോള്‍രഹിതസമനിലയില്‍ തളച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ചെല്‍സി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഈഡന്‍ ഹസാര്‍ഡിന്റെ പെനാല്‍റ്റിയും ന്യൂകാസില്‍ യുണൈറ്റഡിന്റെ ഓണ്‍ഗോളുമായിരുന്നു ചെല്‍സിക്ക് ജയം നേടിക്കൊടുത്തത്

കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും നേര്‍ക്കുനേര്‍ വരുമെന്നതാണ് ഇന്നത്തെ പ്രത്യേകത. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട് കളിയില്‍ നിന്ന് ഒരു ജയവുമായി ഒമ്പതാമതും ടോട്ടനം കളിച്ച രണ്ടും ജയിച്ച് ആറാം സ്ഥാനത്തുമാണ്.