LiveTV

Live

Football

റൊണാള്‍ഡോയുടെ ഈ നിരാശ സഹതാരം ഗോള്‍ നേടിയതിലോ? ട്രോള്‍ തന്നെ..  

റൊണാള്‍ഡോയുടെ ഈ നിരാശ സഹതാരം ഗോള്‍ നേടിയതിലോ? ട്രോള്‍ തന്നെ..  

വന്‍ തുകയ്ക്കാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയത്. രണ്ട് മത്സരങ്ങള്‍ കളിച്ചുവെങ്കിലും സൂപ്പര്‍താരത്തിന് ഇതുവരെ ഗോളൊന്നും നേടാനായില്ല. ആദ്യം മത്സരം എവെ ആയിരുന്നെങ്കില്‍ ഇന്നലെ ആയിരുന്നു റൊണാള്‍ഡോയുടെ ഹോം മത്സരം. ലാസിയോക്കെതിരായ ആ മത്സരത്തിലും സൂപ്പര്‍താരത്തിന് എതിര്‍വല ചലിപ്പിക്കാനായില്ല. സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യത്തിന്റെ അകമ്പടി ഇല്ലാതെ പോയി.

മിറാലേം ജാനിക്, മരിയോ മാന്‍സുകിച്ച് എന്നിവരായിരുന്നു യുവന്റസിനായി വല ചലിപ്പിച്ചത്. ഇതില്‍ മാന്‍സുകിച്ച് നേടിയ ഗോള്‍ റൊണാള്‍ഡോയില്‍ നിന്ന് തെന്നിമാറിയതാണ്. ഇതിന്റെ നിരാശ അദ്ദേഹത്തിലുണ്ടായി എന്ന് ശേഷമുള്ള റിയാക്ഷനില്‍ നിന്ന് വ്യക്തവുമാണ്. എന്നാല്‍ റൊണാള്‍ഡോയുടെത് നിരാശയല്ലെന്നും സഹതാരം ഗോള്‍ നേടിയതിലുള്ള നിരാശയാണെന്നുമാണ് ട്രോളര്‍മാര്‍ പരത്തുന്നത്. ഏതായാലും യുവന്റസിലെ ഹോം അരങ്ങേറ്റത്തില്‍ തന്നെ ട്രോളേറ്റ് വാങ്ങേണ്ട അവസ്ഥയിലായി പ്രിയതാരം റോണോ.