LiveTV

Live

Football

മിറാക്കിള്‍ റൂണി... വെയ്ന്‍ റൂണിയുടെ അത്ഭുത പ്രകടനം കാണാം

ഒടുവില്‍ കളി ആറു മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അവസാന മിനിറ്റില്‍ ഡിസിക്ക് അനുകൂലമായി കോര്‍ണര്‍. ഡിസിയുടെ ഗോള്‍കീപ്പര്‍ പോലും ഓര്‍ലാന്‍ഡോയുടെ ബോക്സിനുള്ളില്‍ പന്ത് കാത്ത് നിന്നു. 

മിറാക്കിള്‍ റൂണി... വെയ്ന്‍ റൂണിയുടെ അത്ഭുത പ്രകടനം കാണാം

അമേരിക്കന്‍ ക്ലബ്ബ് ഫുട്ബോളില്‍ അവിശ്വസനീയ പ്രകടനവുമായി മുന്‍ ഇംഗ്ലീഷ് താരം വെയ്‍ന്‍ റൂണി. സിഡി യുണൈറ്റഡ് താരമായ റൂണി, ഓര്‍ലാന്‍ഡോ എഫ്.സിക്കെതിരെയാണ് അത്ഭുത പ്രകടനം പുറത്തെടുത്തത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ നില്‍ക്കുകയായിരുന്നു ഇരുടീമുകളും. അതുകൊണ്ട് തന്നെ ഇഞ്ചുറി ടൈം വരെ എത്തിയിട്ടും സ്കോര്‍ 2-2 എന്ന നിലയിലായിരുന്നു.

ഒടുവില്‍ കളി ആറു മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. അവസാന മിനിറ്റില്‍ ഡിസിക്ക് അനുകൂലമായി കോര്‍ണര്‍. ഡിസിയുടെ ഗോള്‍കീപ്പര്‍ പോലും ഓര്‍ലാന്‍ഡോയുടെ ബോക്സിനുള്ളില്‍ പന്ത് കാത്ത് നിന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെയൊന്നും നടന്നില്ല. ഓര്‍ലാന്‍ഡോ പ്രതിരോധത്തില്‍ തട്ടിയകന്ന പന്തുമായി അവരുടെ മറ്റൊരു താരം ആളില്ലാത്ത ഡിസിയുടെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അതിവേഗം കുതിച്ചു. ഡിസിയുടെ പകുതിയിലേക്ക് കടന്ന് കുതിച്ച താരത്തിന് പിന്നാലെ വെടിയുണ്ട പോലെ പാഞ്ഞെത്തിയത് റൂണി. പിന്നില്‍ നിന്ന് ഓടിക്കയറിയ റൂണി എതിരാളിയെ തന്ത്രപൂര്‍വം ടാക്കിള്‍ ചെയ്ത് പന്ത് കൈക്കലാക്കി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം. ഓര്‍ലാന്‍ഡോയുടെ പകുതിയിലേക്ക് ഓടിക്കയറിയ റൂണി, എതിരാളിയുടെ ബോക്സിനുള്ളിലേക്ക് ഒരു ലോങ് ഷോട്ട് തൊടുത്തു. പന്ത് കിട്ടിയ ഡിസി താരം ലൂസിയാനോ അക്കോസ്റ്റ തല കൊണ്ട് പന്ത് ഓര്‍ലാന്‍ഡോയുടെ വലയിലേക്ക് ചെത്തിയിട്ടു. പന്ത് ഓര്‍ലാന്‍ഡോയുടെ വലയിലും വിജയം ഡിസിയുടെ പോക്കറ്റിലും.