LiveTV

Live

Football

മാല്‍ക്കം ഗോള്‍ നേടി:ബാഴ്‌സ തോറ്റു, എട്ട് മിനുറ്റിനിടെ മൂന്ന് ഗോളുകള്‍

ഇറ്റാലിയന്‍ വമ്പന്മാരായ എ.എസ് റോമയാണ് വമ്പന്മാരില്ലാതെ ഇറങ്ങിയ ബാഴ്‌സയെ തോല്‍പിച്ചത്. 

മാല്‍ക്കം ഗോള്‍ നേടി:ബാഴ്‌സ തോറ്റു, എട്ട് മിനുറ്റിനിടെ മൂന്ന് ഗോളുകള്‍

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്‌സലോണക്ക് തോല്‍വി. ഇറ്റാലിയന്‍ വമ്പന്മാരായ എ.എസ് റോമയാണ് വമ്പന്മാരില്ലാതെ ഇറങ്ങിയ ബാഴ്‌സയെ തോല്‍പിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു റോമയുടെ വിജയം. ഈ സീസണില്‍ ബാഴ്‌സയിലെത്തിയെ ബ്രസീലിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മാല്‍ക്കം ഗോള്‍ കണ്ടെത്തി. 2-1ന് പിന്നിട്ട ശേഷമായിരുന്നു റോമയുടെ അതിശക്തമായ തിരിച്ചുവരവ്. 78ാം മിനുറ്റിന് ശേഷം എട്ട് മിനുറ്റിനിടെ മൂന്ന് ഗോളുകളാണ് റോമ നേടിയത്.

ബാഴ്‌സക്കായി റഫീഞ്ഞ മാല്‍ക്കോം എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ റോമക്കായി സ്‌കോര്‍ ചെയ്തത് സ്റ്റീഫന്‍ എല്‍ഷറാവി(35ാംമിനുറ്റ്) ആലെസാണ്ട്രോ ഫ്‌ളോറന്‍സി(78) ബ്രയാന്‍ ക്രിസ്റ്റന്‍ഡെ(78) ഡിഗോ പെരോട്ടി(86 പെനല്‍റ്റി) എന്നിവരായിരുന്നു. മാല്‍ക്കം ഗോള്‍ നേടിയതാണ് തോല്‍വിയിലും ബാഴ്‌സയെ സന്തോഷിപ്പിക്കുന്നത്. റോമയിലേക്ക് കൂടുമാറാനൊരുങ്ങിയ മാല്‍ക്കോമിനെ ബാഴ്‌സ 40മില്യണ്‍ യൂറോക്കാണ് റാഞ്ചിയത്. 49ാം മിനുറ്റിലായിരുന്നു മാല്‍ക്കോമില്‍ നിന്ന് ഗോള്‍ പിറന്നത്. ബോക്‌സില്‍ നിന്ന് ലഭിച്ച ക്രോസ് സെക്കന്‍ഡ് പോസ്റ്റില്‍ മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന മാല്‍ക്കോം വലയിലെത്തിക്കുകയായിരുന്നു.

Also read: ബ്രസീലിയന്‍ താരം മാല്‍ക്കം ബാഴ്സലോണയില്‍