LiveTV

Live

Football

വെറുക്കപ്പെട്ട ടീമുകളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും

സര്‍വ്വേയില്‍ 68.7 ശതമാനം ആളുകള്‍ ചെല്‍സിയേയും 68.1 ശതമാനം ആളുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും വെറുക്കുന്നുവെന്ന് വെളിപ്പെടുത്തി

വെറുക്കപ്പെട്ട ടീമുകളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും

ഫുട്‍ബോള്‍ ആരാധകര്‍ ഏറ്റവും വെറുത്ത രണ്ട് ടീമുകളായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും. ദ മിറര്‍ പത്രം നടത്തിയ സര്‍വേ ഈ കണക്കുകള്‍ പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ കുറച്ചു സീസണുകളായി പ്രതിരോധ ഫുട്‌ബോള്‍ കളിക്കുന്നതാണ് ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തിരിച്ചടിയായത്. മൗറീഞ്ഞോയുടേയും അന്റോണിയോ കോണ്ടെയുടേയും കോച്ചിങിന് കീഴില്‍ ഇരു ടീമുകളും അമിത പ്രതിരോധം പുറത്തെടുത്തതാണ് ആരാധകരെ അകറ്റിയത്. സര്‍വ്വേയില്‍ 68.7 ശതമാനം ആളുകള്‍ ചെല്‍സിയേയും 68.1 ശതമാനം ആളുകള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും വെറുക്കുന്നുവെന്ന് വെളിപ്പെടുത്തി. ലിവര്‍പൂള്‍, വെസ്റ്റ്ഹാം, ആഴ്‌സനല്‍, ടോട്ടനം, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍.

ഏറ്റവും അധികം ആളുകള്‍ ഇഷ്ടപ്പെടുന്ന ടീമുകള്‍ ഏതെന്നും സര്‍വേ അന്വേഷിച്ചിരുന്നു. ബോണ്‍മൗത്താണ് ഏറ്റവും ഇഷ്ടപ്പെടുന്ന ടീമുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. പ്രീമിയര്‍ ലീഗില്‍ ആദ്യ സ്ഥാനത്തുള്ള ടീമുകളില്‍ നിന്ന് ആകെ ഒരു ടീം മാത്രമാണ് ഇതില്‍ മുന്നിലെത്തിയത്. ഹഡ്ഡേഴ്‌സ്ഫീല്‍ഡ് ടൗണ്‍ ടീം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്. ന്യൂകാസില്‍, പ്രീമിയര്‍ ലീഗിലേക്ക് പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ഫുള്‍ഹാം എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.