LiveTV

Live

Football

മെസിയുടെ സമ്മാനം ആഘോഷത്തോടെ സ്വീകരിച്ച് ചെല്ലാനം നിവാസികള്‍

തോരാതെ പെയ്ത മഴയും കടലാക്രമണങ്ങളും നിരന്തരം നല്‍കിയ സങ്കടങ്ങളെ ചെല്ലാനം നിവാസികള്‍ ഒരു കാല്‍പ്പന്തു കൊണ്ട് അതിജീവിക്കുകയാണ്.

മെസിയുടെ സമ്മാനം ആഘോഷത്തോടെ സ്വീകരിച്ച് ചെല്ലാനം നിവാസികള്‍

മെസി നല്‍കിയ സമ്മാനത്തിന്റെ സന്തോഷം ആഘോഷമാക്കി ചെല്ലാനം നിവാസികള്‍. ലോകകപ്പിനോട് അനുബന്ധിച്ച് മെസിയുടെ ഔദ്യോഗിക വെബ് സൈറ്റായ മെസി.കോം സംഘടിപ്പിച്ച 'വാമോസ് ലിയോ' മത്സരത്തില്‍ ഒന്നാമതെത്തിയത് ചെല്ലാനത്തു നിന്നുള്ള വീഡിയോ ആയിരുന്നു. മെസി കയ്യൊപ്പിട്ട ഫുട്‌ബോളായിരുന്നു ഇതിന് സമ്മാനമായി ലഭിച്ചത്.

ഇതാണ് ആ ഫുട്‌ബോള്‍... കാല്‍പന്തുകളിയിലെ രാജകുമാരന്‍ സ്വന്തം കയ്യൊപ്പിട്ട് ചെല്ലാനത്തിന് നല്‍കിയ സമ്മാനം...

ആഘോഷവേദിയിലേക്ക് ഒന്നിച്ച് എത്തുമ്പോള്‍ ഫുട്‌ബോള്‍ എന്ന ഒറ്റ വികാരം മാത്രമായിരുന്നു ചെല്ലാനത്തിന്. മുഖത്ത് ചായങ്ങള്‍ തേച്ചും, മുഖംമൂടികള്‍ അണിഞ്ഞും ബലൂണുകള്‍ കയ്യിലേന്തിയും അവര്‍ മെസിയും അര്‍ജന്റീനയുമായി.

ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഫുട്‌ബോളിന്റെ സൂപ്പര്‍ താരവും മെസിയോടുള്ള ആരാധന മറച്ചു വച്ചില്ല. പുതിയതായി തുടങ്ങുന്ന ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനവും വിജയന്‍ നിര്‍വ്വഹിച്ചു. വേദിയില്‍ പഴയ തലമുറയെ ആദരിച്ചു.

തോരാതെ പെയ്ത മഴയും കടലാക്രമണങ്ങളും നിരന്തരം നല്‍കിയ സങ്കടങ്ങളെ ചെല്ലാനം നിവാസികള്‍ ഒരു കാല്‍പ്പന്തു കൊണ്ട് അതിജീവിക്കുകയാണ്.