LiveTV

Live

Football

മെല്‍ബണ്‍ സിറ്റി എഫ്.സിയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ജെറോണ എഫ്.സി

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 6 ഗോളിന് മുക്കിയ ആത്മവിശ്വാസത്തില്‍ ബൂട്ടുകെട്ടിയ മെല്‍ബണ്‍ സിറ്റി തുടക്കം മുതലേ കളിയുടെ ഏഴയലത്തുണ്ടായിരുന്നില്ല

മെല്‍ബണ്‍ സിറ്റി എഫ്.സിയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ജെറോണ എഫ്.സി

ലാലീഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്‍്റിന്‍റെ രണ്ടാം മത്സരത്തില്‍ സ്പാനിഷ് ലീഗ് ടീം ജെറോണ എഫ്.സി, മെല്‍ബണ്‍ സിറ്റി എഫ്.സിയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യന്‍ പോര്‍ട്ടുഗീസ് ജെറോണക്കായി ഇരട്ട ഗോള്‍ നേടി.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 6 ഗോളിന് മുക്കിയ ആത്മവിശ്വാസത്തില്‍ ബൂട്ടുകെട്ടിയ മെല്‍ബണ്‍ സിറ്റി തുടക്കം മുതലേ കളിയുടെ ഏഴയലത്തുണ്ടായിരുന്നില്ല. 11- മിനിട്ടില്‍ തുടങ്ങി ജെറോണ എഫ്സിയുടെ സംഹാര താണ്ഡവം. അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ പോര്‍ട്ടുഗീസിന്‍റെ ദുര്‍ബലമായ ഷോട്ട് തടുക്കാന്‍ മെല്‍ബന്‍ സിറ്റിയുടെ ഗോളിക്കായില്ല.

7 മിനിട്ട് തികയും മുന്‍പ് പോര്‍ട്ടുഗീസ് തന്നെ വീണ്ടും വലകുലുക്കി. 24 -)ം മിനിട്ടില്‍ ഹോണ്ടുറാസ് താരം അന്‍റോണിയോ റോസാനോ ജെറോണയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. അദ്യപകുതി ഇടവേളക്ക് പിരിയാന്‍ 5 മിനിട്ട് മുന്‍പ് പെഡ്രോ റോഡ്രിഡസ് ഗോള്‍ പട്ടിക 4 ആക്കി ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ ചെറിയ ചില മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ മെല്‍ബണ്‍ സിറ്റിക്ക് കാര്യാമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 50-)ം മിനിട്ടില്‍ യുവാന്‍ മാനിയും, കളിയുടെ ഇഞ്ച്വറി ടൈമില്‍ പെഡ്രോ പോറെയും ജെറോണയുടെ പട്ടിക തികച്ചു. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ജെറോണ സിറ്റി എഫ്.സി നേരിടും.