LiveTV

Live

Football

വമ്പന്‍ തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് 

മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നാട്ടുകാരായ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. 

വമ്പന്‍ തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് 

ടൊയോട്ട യാരിസ് ലാലീഗ വേള്‍ഡ് പ്രീസീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നാട്ടുകാരായ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. ദാരിയോ വിഡോസിച്ച്(29ാം മിനുറ്റ്) റൈലി മഗ്ഗ്രീ(33,55)വെയില്‍സ്(49) റാമി നാജ്രെയിന്‍(74) ബ്രൂണോ ഫോര്‍നരോളി(78) എന്നിവരാണ് ബെല്‍ബണിനായി ഗോള്‍ നേടിയത്.

പരിചയസമ്പത്തും പെരുമയും ബ്ലാസ്റ്റേഴ്‌സിനേക്കാളും കൂടുതലുള്ള മെല്‍ബണ്‍ ആ കളി തന്നെയാണ് കൊച്ചിയിലും പുറത്തെടുത്തത്. ഇന്ത്യന്‍ പ്രതിരോധത്തിലെ കുന്തമുനകളായ അനസും ജിങ്കാനും ഒന്നിച്ചിട്ടും കംഗാരുക്കരുത്തിനെ തളക്കാനായില്ല. നിരന്തരം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് മെല്‍ബണുകാര്‍ പന്തുമായി കയറിയിറങ്ങി. ഇതില്‍ പലതും ലക്ഷ്യം കണ്ടു. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നത്. അതോ ലക്ഷ്യത്തിലെക്കാനും കഴിഞ്ഞില്ല. കൗണ്ടര്‍ അറ്റാക്കുകളും നന്നെ കുറവായിരുന്നു. ഏതാനും മികച്ച മുന്നേറ്റങ്ങള്‍ ആര്‍ത്തിരമ്പുന്ന കാണികളെ ആവേശത്തിലാക്കിയെങ്കിലും ഗോള്‍ പിറന്നില്ല.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ എന്നിങ്ങനെയായിരുന്നു മെല്‍ബണിന്റെ തേരോട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ മികച്ച പ്രകടം ഇല്ലായിരുന്നുവെങ്കില്‍ നില വീണ്ടും മോശമായെനെ. ലാലീഗയില്‍ ജിറോണ എഫ്‌സിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.