LiveTV

Live

Football

ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനെതിരെ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ജയം

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബൊറൂസ്യയുടെ ജയം. ക്രിസ്റ്റ്യന്‍ പുലിസിക് ജര്‍മന്‍ ക്ലബിനായി ഇരട്ടഗോള്‍ നേടി.

ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനെതിരെ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ജയം

ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനെതിരെ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബൊറൂസ്യയുടെ ജയം. ക്രിസ്റ്റ്യന്‍ പുലിസിക് ജര്‍മന്‍ ക്ലബിനായി ഇരട്ടഗോള്‍ നേടി.

പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കത്തിന്‍റെ തുടക്കത്തിലേ പാളി ലിവര്‍പൂളിന്. ആദ്യ പകുതിയില്‍ മേധാവിത്വം കാണിക്കുകയും ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയും ചെയ്തിട്ടായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ തോല്‍വി. വിര്‍ജില്‍ വാന്‍ഡെയ്കിന്‍റെ ഹെഡറാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്.

ക്രിസ്റ്റ്യന്‍ പുലിസികിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ ഒപ്പമെത്തിച്ചു. കിക്കെടുത്തതും പുലിസിക്. നിശ്ചിത സമയം തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ പുലിസികിന്‍റെ രണ്ടാം ഗോള്‍. ജേക്കബ് ലാര്‍സന്‍റെ ഇഞ്ച്വറി സമയത്തെ ഗോളോടെ ക്ലോപ്പിന്‍റെ സംഘം തോല്‍വി ഉറപ്പിച്ചു.