LiveTV

Live

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ സീസണിലെ പ്രകടനമാവില്ല പോഗ്ബയുടെത്, മൗറീഞ്ഞോ 

മോശം ഫോം തുടര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന് ചില മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിയും വന്നു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കഴിഞ്ഞ സീസണിലെ പ്രകടനമാവില്ല പോഗ്ബയുടെത്, മൗറീഞ്ഞോ 

ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയെ പുകഴ്ത്തി ഹോസെ മൗറീഞ്ഞോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലോകകപ്പിലെ പ്രകടനം അദ്ദേഹത്തിന് ഉപകാരപ്പെടുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍ കൂടിയായ ഹോസെ മൗറീഞ്ഞോ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ പോഗ്ബയുടെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മോശം ഫോം തുടര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന് ചില മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടിയും വന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ പൊളിക്കുന്നതായിരുന്നു റഷ്യന്‍ ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം. 2016ലായിരുന്നു പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്.

ഫ്രഞ്ച് നിരയില്‍ നിര്‍ണായക കളി പുറത്തെടുത്ത പോഗ്ബ ഫൈനലില്‍ ഗോളും നേടിയിരുന്നു. പോഗ്ബയുടെ ഈ തകര്‍പ്പന്‍ ഫോമിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ. ലോകകപ്പ് കിരീടം ചൂടുക എന്നത് പോസിറ്റീവ് ആയ കാര്യമാണ്, അത് കളിക്കാരുടെ കരിയറില്‍ പ്രതിഫലിക്കും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.