LiveTV

Live

Football

എംബാപ്പെയെ സ്വന്തമാക്കാമായിരുന്നു; മാഞ്ചസ്റ്ററിന് പറ്റിയ വലിയ അബദ്ധം വെളിപ്പെടുത്തി ഗിഗ്സ്

180 മില്യണ്‍ യൂറോ(145 കോടി)ക്കാണ് മൊണോക്കോയില്‍ നിന്ന് പി.എസ്.ജി എംബാപ്പെയെ സ്വന്തമാക്കിയത്

എംബാപ്പെയെ സ്വന്തമാക്കാമായിരുന്നു; മാഞ്ചസ്റ്ററിന് പറ്റിയ വലിയ അബദ്ധം വെളിപ്പെടുത്തി ഗിഗ്സ്

ലോകകപ്പില്‍ സൂപ്പര്‍ താര പരിവേശത്തില്‍ എംബാപ്പെ നില്‍ക്കുമ്പോള്‍ ഏറ്റവും വലിയ നിരാശ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായിരിക്കും. വെറും അഞ്ച് മില്യണ്‍ യൂറോക്ക് എംബാപ്പെയെ സ്വന്തമാക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താത്തതിന്റെ വെളിപ്പെടുത്തുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സഹ പരിശീലകനായ റിയാന്‍ ഗിഗ്‌സ്. “പി.എസ്.ജിയില്‍ ചേക്കേറുന്നതിന് മുമ്പ് ഞാന്‍ ഗബ്രിയേല്‍ ജീസസിനൊപ്പം എംബാപ്പെയുടെ കളി കണ്ടിരുന്നു. മികച്ച കളിയായിരുന്നു എംബാപ്പെയുടേത്, അവനെ മാഞ്ചസ്റ്ററിലെത്തിക്കണം എന്ന് അപ്പോള്‍ തന്നെ കരുതി. 5 മില്യണ്‍ യൂറോ (ഏകദേശം 40 കോടി) ക്ക് അന്ന് എംബാപ്പെയെ സ്വന്തമാക്കാമായിരുന്നു. ആദ്യ ഇലവണില്‍ സ്ഥാനമില്ലെങ്കില്‍ മറ്റേതെങ്കിലും ടീമിന് ലോണിന് നല്‍കാമായിരുന്നു.” എന്നാല്‍ എംബാപ്പെയ്ക്ക് വേണ്ടി ട്രാന്‌‍‍സ്ഫര്‍ വിപണിയില്‍ ഇറങ്ങാന്‍ യുനൈറ്റഡ് തയ്യാറായില്ലെന്ന് ഗിഗ്സ് പറയുന്നു.

180 മില്യണ്‍ യൂറോ(145 കോടി)ക്കാണ് മൊണോക്കോയില്‍ നിന്ന് പി.എസ്.ജി എംബാപ്പെയെ സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പില്‍ മൂന്ന് ഗോളുകളോടെ എംബാപ്പെ ഫ്രഞ്ച് നിരയില്‍ ഒന്നാമനാണ്.