LiveTV

Live

Football

യുവന്റസിലും സിആര്‍7 തന്നെ: റോണാക്കായി സ്വന്തം ജേഴ്‌സി നല്‍കി കൊളംബിയന്‍ താരം   

സിആര്‍7 അതാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അത് പോര്‍ച്ചുഗലിലായാലും റയലിലായാലും റൊണാള്‍ഡോയുടെ ജഴ്‌സി നമ്പര്‍ 7 ആണ്. 

യുവന്റസിലും സിആര്‍7 തന്നെ:  റോണാക്കായി സ്വന്തം ജേഴ്‌സി നല്‍കി കൊളംബിയന്‍ താരം   

സിആര്‍7 അതാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അത് പോര്‍ച്ചുഗലിലായാലും റയല്‍മാഡ്രിഡിലായാലും റൊണാള്‍ഡോയുടെ ജേഴ്സി നമ്പര്‍ 7 ആണ്. താരം ഒമ്പത് വര്‍ഷം പന്ത് തട്ടിയ റയലില്‍ നിന്ന് അടുത്തിടെയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലെത്തിയത്. ടീമിലെത്തിയ റൊണാള്‍ഡോക്ക് വേണ്ടി യുവന്റസിലെ നിലവിലെ ഏഴാം നമ്പറുകാരന്‍ ജുവാന്‍ കുഡ്രാഡോയുടെ ത്യാഗമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മറ്റൊന്നുമല്ല തന്റെ ഇഷ്ട നമ്പര്‍ അദ്ദേഹം റൊണാള്‍ഡോക്ക് തന്നെ കൊടുത്തു. ഏഴാം നമ്പറിന് റൊണോയേക്കാള്‍ മികച്ച മറ്റൊരാള്‍ ഇല്ലെന്ന തീരുമാനത്തോടെ.

സിആര്‍7 എന്നതൊരു ബ്രാന്‍ഡ് നെയിം കൂടിയാണ്. അതു കൂടി നഷ്ടമാകാതാരിക്കാനാണ് കൊളംബിയന്‍ താരമായ കുഡ്രാഡോയുടെ നീക്കം. റൊണോള്‍ഡോയെ യുവന്റസിലെത്തിച്ചതിന് പിന്നില്‍ ക്ലബ്ബിന്റെ വിപണിമൂല്യം ഉയര്‍ത്തുക എന്ന ലക്ഷ്യംകൂടിയുണ്ട് ക്ലബ്ബിനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണ് ജേഴ്‌സി നമ്പര്‍ കൊടുക്കുന്നത്. സ്വീകരിക്കുന്നതിനെക്കാള്‍ നല്ലത് കൊടുക്കുന്നതാണെന്ന് താരം ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു.