LiveTV

Live

Football

സ്വീഡന്‍ ടീമിനെ ‘പേടിപ്പിച്ച്’ ഹോട്ടലിലെ ഫയര്‍ അലാം 

റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്വീഡന് പണി കൊടുത്ത് ഹോട്ടലിലെ ഫയര്‍ അലാം 

സ്വീഡന്‍ ടീമിനെ ‘പേടിപ്പിച്ച്’   ഹോട്ടലിലെ ഫയര്‍ അലാം 

റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്വീഡന് പണി കൊടുത്ത് ഹോട്ടലിലെ ഫയര്‍ അലാം. ഇന്ന് രാവിലെ 8.30 ഓടെയാണ് ഹോട്ടലിലെ ഫയര്‍ അലാം മുഴങ്ങിയത്. ശബ്ദം കേട്ടപാടെ സ്വീഡന്‍ ടീം അംഗങ്ങളും ഹോട്ടലിലെ മറ്റു താമസക്കാരും പരിഭ്രാന്തരായി. ഉടന്‍ അവര്‍ ഹോട്ടലില്‍ നിന്ന് താഴേട്ടിറങ്ങി.

എന്നാല്‍ ഫയര്‍ അലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. അറിയാതെ കൈ തട്ടി മുഴങ്ങിയതാണോ അതോ മറ്റു കാരണങ്ങള്‍ക്കൊണ്ടാണോ എന്ന് വ്യക്തമല്ലെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. അലാം വ്യാജമാണെന്ന് മനസിലായതോടെ താരങ്ങളെല്ലാം ഹോട്ടലിലേക്ക് തന്നെ തിരിച്ചുകയറി. അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

വാശിയേറിയ മത്സരം തന്നെയാകും ഇംഗ്ലണ്ടും സ്വീഡനും തമ്മില്‍ നടക്കുക. 1994ന് ശേഷം ഒരു സെമി പ്രവേശം സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് സ്വീഡന്‍. യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇംഗ്ലണ്ട് ബൂട്ടുകെട്ടുന്നത്. റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറേറ്റുകളില്‍ മുമ്പന്തിയിലാണ് ഹാരി കെയിന്‍ നയിക്കുന്ന ഇംഗ്ലീഷ് പട. ഇന്ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.