LiveTV

Live

Football

മെക്സികോ പഠിച്ചത് കുട്ടീഞ്ഞോയെ; പരീക്ഷക്ക് വന്നത് നെയ്മറും വില്യനും

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ വിജയശില്‍പി. ഇടതുവിങ്ങിലൂടെയുള്ള നെയ്മറുടെ ചടുല നീക്കങ്ങള്‍ 

മെക്സികോ പഠിച്ചത് കുട്ടീഞ്ഞോയെ; പരീക്ഷക്ക് വന്നത് നെയ്മറും വില്യനും

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് മെക്സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ വിജയശില്‍പി. ഇടതുവിങ്ങിലൂടെയുള്ള നെയ്മറുടെ ചടുല നീക്കങ്ങള്‍ മെക്സിക്കോക്ക് നിരന്തരം ഭീഷണിയുയര്‍ത്തി.

മെസിയുടെയും റോണോയുടെയും ഗതി വന്നില്ല നെയ്മര്‍ക്ക്. കരുത്തന്മാരുടെ ശവപ്പറമ്പായിമാറിയ റഷ്യയില്‍ ബ്രസീലിനെ കൈപിടിച്ചുയര്‍ത്താനുള്ള ദൌത്യം നെയ്മര്‍ ഭംഗിയായി നിറവേറ്റി. നെയ്മര്‍ തന്നെ തുടങ്ങിവെച്ച നീക്കമാണ് വില്യന്‍റെ ക്രോസിലൂടെ ഒന്നാം ഗോളില്‍ കലാശിച്ചത്. രണ്ടാം ഗോളിലേക്ക് വഴിയൊരുക്കിയതും നെയ്മറുടെ ഒറ്റക്കുള്ള മുന്നേറ്റം. ഗോളിലേക്കുളള നെയ്മറുടെ ഷോട്ട് ഗോളിയുടെ കാലില്‍ തട്ടി ഗതിമാറിയെങ്കിലും ഫിര്‍മീഞ്ഞോക്ക് പാകമായിരുന്നു. 25ാം മിനിറ്റില്‍ നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് ഒച്ചോവ തട്ടിയകറ്റിയിരുന്നു. കുട്ടീഞ്ഞോയെ മെക്സിക്കോ കൃത്യമായി മാര്‍ക്ക് ചെയ്തപ്പോള്‍ വില്യനെ കൂട്ടുപിടിച്ചാണ് നെയ്മര്‍ കളി മെനഞ്ഞത്. നിരവധി തവണ മെക്സിക്കോയുടെ ഫൌളിനും നെയ്മര്‍ വിധേയനായി.