LiveTV

Live

Football

മൈതാനത്തെ അഭിനയവും വീഴ്ചയും; നെയ്മറിനെതിരെ ‘വാറു’മായി മെക്സിക്കന്‍ നായകന്‍

റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ യുദ്ധ പ്രഖ്യാപനവുമായി മെക്സിക്കന്‍ നായകന്‍ ആന്ദ്രേസ് ഗര്‍ഡാഡോ. ജര്‍മനിക്കെതിരെ നേടിയ വിജയം

മൈതാനത്തെ അഭിനയവും വീഴ്ചയും; നെയ്മറിനെതിരെ ‘വാറു’മായി മെക്സിക്കന്‍ നായകന്‍

റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ യുദ്ധ പ്രഖ്യാപനവുമായി മെക്സിക്കന്‍ നായകന്‍ ആന്ദ്രേസ് ഗര്‍ഡാഡോ. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനിക്കെതിരെ വിജയം പിടിച്ചടക്കിയത് ഒരു സൂചന മാത്രമാണെന്നും മൈതാനത്ത് എന്തും സംഭവിക്കുമെന്നും ഗര്‍ഡാഡോ പറഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലാണ് മെക്സിക്കോയുടെ എതിരാളികള്‍. കളിക്കളത്തില്‍ നെയ്മര്‍ കള്ളക്കളി പുറത്തെടുക്കാറുണ്ടെന്നും ഇതിന് കടുത്ത ശിക്ഷ നല്‍കണമെന്നും മെക്സിക്കന്‍ നായകന്‍ ആവശ്യപ്പെടുന്നു.

''നെയ്മര്‍ ആരാണെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ നെയ്മറിന്‍റെ കളികള്‍ വിലയിരുത്തേണ്ടത് ഞാനോ എന്‍റെ ടീമോ അല്ല. അത് റഫറിമാരും ഫിഫയുമാണ്. ഇപ്പോഴിതാ, വിഎആര്‍ സംവിധാനമൊക്കെ ഉപയോഗിക്കുന്നുണ്ട്. വാര്‍ ഉപയോഗിച്ച് തന്നെ നെയ്മറിന്‍റെ കേളീശൈലി വിലയിരുത്താനും പരിധികള്‍ ലംഘിക്കുന്നതിന് തടയിടാനുമൊക്കെ സാധിക്കും. ഫൌളുകള്‍ പെരുപ്പിച്ച് കാണിക്കാന്‍ നെയ്മര്‍ വിരുതനാണെന്ന് ഞങ്ങള്‍ക്കറിയാം. ഒരു മത്സരത്തിനിടെ തന്നെ പലവട്ടം മൈതാനത്ത് അഭിനയ വീഴ്ചകള്‍ അദ്ദേഹം വീഴാറുണ്ട്. ഫ്രീ കിക്കും പെനാല്‍റ്റിയുമൊക്കെ ഇങ്ങനെ അഭിനയിച്ച് നേടാമെന്നാണ് നെയ്മര്‍ കരുതുന്നത്. ഈ അഭിനയ വീഴ്ചകള്‍ നിരുത്സാഹപ്പെടുത്തേണ്ടത് റഫറിയാണ്, ഞങ്ങളല്ല. ഇനിയും ഇത്തരം പ്രവണത ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷ നല്‍കണം'' - ഗര്‍ഡാഡോ പറഞ്ഞു.

മൈതാനത്തെ അഭിനയവും വീഴ്ചയും; നെയ്മറിനെതിരെ ‘വാറു’മായി മെക്സിക്കന്‍ നായകന്‍

ലോകകപ്പില്‍ ഇതുവരെ മെക്സിക്കോ ബ്രസീലിനെ തോല്‍പ്പിച്ചിട്ടില്ലല്ലോയെന്ന ചോദ്യത്തിന്, കണക്കുകളല്ല കളിക്കുന്നത് എന്നായിരുന്നു മെക്സിക്കന്‍ നായകന്‍റെ പ്രതികരണം. ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ മെക്സിക്കോ തോല്‍പ്പിച്ചതും ഗര്‍ഡാഡോ ചൂണ്ടിക്കാട്ടി.