LiveTV

Live

Football

തകര്‍പ്പന്‍ സമനിലയുമായി ജപ്പാനും സെനഗലും 

ഗ്രൂപ്പ് എച്ചിലെ വാശിയേറിയ ജപ്പാനും സെനഗലും തമ്മിലെ മത്സരം സമനിലയില്‍ പിരിഞ്ഞു(2-2) 

തകര്‍പ്പന്‍ സമനിലയുമായി ജപ്പാനും സെനഗലും 

ഗ്രൂപ്പ് എച്ചിലെ വാശിയേറിയ ജപ്പാനും സെനഗലും തമ്മിലെ മത്സരം സമ നിലയില്‍ പിരിഞ്ഞു(2-2). രണ്ട് ഗോളുകള്‍ വീതം നേടിയാണ് ഏഷ്യന്‍ ശക്തികളായ ജപ്പാനും ആഫ്രിക്കന്‍ കരുത്തരായ സെനഗലും സമനില പാലിച്ചത്. ജപ്പാന് വേണ്ടി ഇനുയിയും സൂപ്പര്‍ താരം ഹോണ്ടയും വല കുലുക്കിയപ്പോള്‍ സെനഗലിന്റെത് സൂപ്പര്‍ താരം മാനെയുടെതും വാഗ്യുവിന്റെയും വകയായിരുന്നു.

11ാം മിനുറ്റില്‍ സെനഗലാണ് ഗോളിന് തുടക്കമിട്ടത്. 34ാം മിനുറ്റില്‍ ജപ്പാന്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ 71ാം മിനുറ്റില്‍ വാഗ്യു സെനഗലിന് ലീഡ് നേടിക്കൊടുത്ത്. അല്‍പായുസെ ഇതിനുണ്ടായുള്ളൂ. 78ാം മിനുറ്റില്‍ ഹോണ്ട ജപ്പാനെ ഒപ്പമെത്തിച്ചു. സമനിലപൊട്ടിക്കാന്‍ വീണ്ടും ഇരുകൂട്ടരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും രണ്ടുകൂട്ടര്‍ക്കും ലക്ഷ്യത്തിലെത്താനായില്ല.

72–ാം മിനിറ്റിൽ ഷിൻജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പര്‍താരം ഹോണ്ട, ആറു മിനിറ്റിനുള്ളിൽ ഗോൾ നേടിയാണ് ജപ്പാനെ ഒപ്പമെത്തിച്ചത്. ഇതോടെ സെനഗല്‍ പരുങ്ങി. പിന്നീട് സമനലിക്കുരുക്ക് അഴിക്കാനുള്ള പോരാട്ടമായിരുന്നു ഫൈനല്‍ വിസില്‍ മുഴങ്ങുന്നത് വരെയും. ആദ്യ മൽസരത്തിൽ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി.