ഇറാന് താരത്തിന്റെ വറൈറ്റി ത്രോ, ട്വിറ്ററില്‍ ചിരി
ഇറാന് താരം മിലാദ് മുഹമ്മദിയുടെതാണ് വറൈറ്റി ത്രോ
ഇന്നലെ നടന്ന സ്പെയിന് ഇറാന് മത്സരത്തില്‍ കാണികളെ അമ്പരപ്പിച്ചത് ഒരു ത്രോ. ഇറാന് താരം മിലാദ് മുഹമ്മദിയുടെതാണ് വറൈറ്റി ത്രോ. പന്തില്‍ ചുംബിച്ച് മലക്കം മറിഞ്ഞാണ് അദ്ദേഹം ത്രോക്ക് എത്തിയത്. പക്ഷേ അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാനായില്ല. കളിയുടെ അവസാന ഘട്ടത്തിലായിരുന്നു ഇങ്ങനയൊരു ശ്രമം. ഏതായാലും ട്വിറ്റര്‍ ഇതിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
ഒരു കൂട്ടര് ത്രോയെ ചിരിക്കുളള വകയാക്കിയപ്പോള് മറ്റൊരു കളിക്കാരന്റെ പോസിറ്റീവ് ആയാണ് കാണുന്നത്. ടീം പിന്നില്‍ നില്ക്കുമ്പോള് ഇങ്ങനെയുള്ള സാഹസങ്ങള്‍ കാണിക്കാമോ എന്നാണ് ചിരിക്കമ്മിറ്റിക്കാരുടെ വാദം. മത്സരത്തില്‍ കോസ്റ്റയുടെ ഗോളില്‍ സ്പെയിന് ഇറാനെ തോല്പിച്ചിരുന്നു. എന്നിരുന്നാലും മൂന്ന് പോയിന്റ് നേടിയ ഇറാനും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. സ്പെയിനും പോര്‍ച്ചുഗലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മൊറോക്ക പുറത്തായി.