LiveTV

Live

Football

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ 

ജയത്തോടെ ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പെറു ആദ്യ റൗണ്ടില്‍ തന്നെ പുറത്ത് .

ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ 

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. പെറുവിന്റെ തുടർച്ചയായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഫ്രാൻസ് ലീഡ് നേടുന്നു. 34–ാം മിനിറ്റിൽ പത്തൊൻപതുകാരൻ താരം കെയ്‍ലിയൻ എംബാപ്പെയാണ് ഗോൾ നേടിയത്.

രണ്ട് കളികളില്‍ നിന്ന് ആറുപോയിന്റുള്ള ഫ്രാന്‍സ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു. ഫ്രാന്‍സിന് ഇനി ഡെന്‍മാര്‍ക്കുമായി മത്സരം ബാക്കിയുണ്ടെങ്കിലും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയെ ബാധിക്കില്ല. അടുത്ത മത്സരത്തില്‍ തോറ്റാലും ഓസ്‌ട്രേലിയ പെറുവിനെ തോല്‍പിച്ചാലും ആറു പോയിന്റുള്ള ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്‍ക്കിനി ഓസ്‌ട്രേലിയയുമായിട്ടാണ് മത്സരം.