LiveTV

Live

Football

നെയ്‍മറിന് പരിക്ക്; കോസ്റ്ററിക്കക്കെതിരെ കളിച്ചേക്കില്ല

സോച്ചി സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ നെയ്മര്‍ക്ക് 15 മിനിറ്റ് മാത്രമാണ് പരിശീലനം നടത്താന്‍ കഴിഞ്ഞത്. വലതു കാലിന് പരിക്കേറ്റ നെയ്മര്‍ മുടന്തിയാണ് ഗ്രൌണ്ട് വിട്ടത്. 

നെയ്‍മറിന് പരിക്ക്; കോസ്റ്ററിക്കക്കെതിരെ കളിച്ചേക്കില്ല

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിശീലനത്തിനിടെ പരിക്ക്. ചൊവ്വാഴ്ച പരിശീലനത്തിനെത്തിയ നെയ്മര്‍ 15 മിനിറ്റു മാത്രമാണ് ക്യാമ്പില്‍ തങ്ങിയത്. ഇതോടെ കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാനാകില്ലെന്നാണ് സൂചന.

സോച്ചി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പരിശീലനത്തിനെത്തിയ നെയ്മര്‍ക്ക് 15 മിനിറ്റ് മാത്രമാണ് പരിശീലനം നടത്താന്‍ കഴിഞ്ഞത്. വലതു കാലിന് പരിക്കേറ്റ നെയ്മര്‍ മുടന്തിയാണ് ഗ്രൌണ്ട് വിട്ടത്. തിങ്കളാഴ്ചത്തെ പരിശീലനത്തിനും നെയ്മര്‍ എത്തിയിരുന്നില്ല. സ്വിറ്റ്‍സര്‍ലന്‍‍ഡിനെതിരെ തന്നെ നെയ്മര്‍ പൂര്‍ണമായും ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കയുയര്‍ത്തുന്ന പുതിയ പരിക്ക്. സ്വിറ്റ്‍സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ നിരവധി തവണ താരം ഫൌള്‍ ചെയ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കാലിനേറ്റ പരിക്കെന്ന് ബ്രസീലിന്‍റെ ടീം ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ നെയ്മര്‍ ഇറങ്ങുന്ന കാര്യത്തില്‍ ആശങ്കയുണര്‍ന്നു. ജൂണ്‍ 22നാണ് കോസ്റ്ററിക്കക്കെതിരായ ബ്രസീലിന്‍റെ രണ്ടാം മത്സരം.