LiveTV

Live

Football

മെസിയുടെ വീഡിയോയില്‍ കേരളം; അപ്പോ മലയാളികളെ, തുടങ്ങുവല്ലേ വോട്ടിങ്...

ഇനി ഇതില്‍ നിന്നും മികച്ച ആഘോഷം കണ്ടെത്തുന്ന വോട്ടിങാണ്. മെസിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസി.കോം വഴിയുള്ള വോട്ടിങിലൂടെ മികച്ചത് കണ്ടെത്തും. അപ്പോ മലയാളികളെ, തുടങ്ങുവല്ലേ വോട്ടിങ്.

മെസിയുടെ വീഡിയോയില്‍ കേരളം; അപ്പോ മലയാളികളെ, തുടങ്ങുവല്ലേ വോട്ടിങ്...

ലയണല്‍ മെസിയുടെ പ്രൊമോഷല്‍ വീഡിയോയില്‍ ഇടം പിടിച്ച് കേരളവും മലയാളവും. മെസിക്കും അര്‍ജന്‍റീനക്കും ഏറ്റവും മികച്ച പിന്തുണ നല്‍കുന്നത് കണ്ടെത്തുന്നതിലെ ചുരുക്കപ്പട്ടികയിലാണ് കേരളത്തിലെ ആഘോഷങ്ങളും ഇടം പിടിച്ചിരിക്കുന്നത്. മെസിയുടെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വാമോസ് ലിയോ എന്ന ഹാഷ് ടാഗില്‍ മെസിക്ക് പിന്തുണ നല്‍കുന്ന വീഡിയോ സന്ദേശങ്ങള്‍ നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന്‍റെ ചുരുക്കപട്ടിക പുറത്ത് വിട്ടപ്പോള്‍ അതില്‍ ഭൂരിഭാഗവും കേരളത്തിലെ ആഘോഷവും മലയാളവും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഒമ്പത് ദൃശ്യങ്ങളാണ്. ഇതില്‍ മൂന്നും കേരളത്തില്‍ നിന്നുള്ളതാണ്. രോഹിത് അപ്പു, വിപിന്‍ മൈലേക്കല്‍, മുനീര്‍ ഫായി എന്നിവരുടെ ദൃശ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ചങ്കിടിപ്പാണ് അര്‍ജന്‍റീന എന്നെഴുതിയ ദൃശ്യവും ഇതില്‍ പെടുന്നു.

Descubre los mensajes de apoyo más originales que ha recibido Leo para Rusia 2018.

Descubre los mensajes de apoyo más originales que ha recibido Leo para Rusia 2018, ¡y elige tu favorito! Entra en Messi.com y vota. ¡Vamos Argentina! Discover the most original support messages for Leo in Russia 2018 and choose your favorite! Visit Messi.com and vote. Vamos Argentina!

Posted by Leo Messi on Tuesday, June 19, 2018

ഇനി ഇതില്‍ നിന്നും മികച്ച ആഘോഷം കണ്ടെത്തുന്ന വോട്ടിങാണ്. മെസിയുടെ ഔദ്യോഗിക വെബ്സൈറ്റായ മെസി.കോം വഴിയുള്ള വോട്ടിങിലൂടെ മികച്ചത് കണ്ടെത്തും. അപ്പോ മലയാളികളെ, തുടങ്ങുവല്ലേ വോട്ടിങ്.