വിമാനത്തില്‍ വച്ച് യുവതി പെണ്‍കുട്ടിക്ക് ജന്മം നല്കി
ബംഗളൂരു- ജയ്പൂര്‍ വിമാനത്തിലാണ് സംഭവം

വിമാന ജീവനക്കാരെ സഹായിച്ച ഡോ. സുബ്ഹാന നസീറിന് വിമാനത്താവളത്തില്‍ വച്ച് എയര്‍ലൈന്‍ അധികൃതര്‍ സ്വീകരണം നല്കുന്നു.
വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ജയ്പൂരിലേക്കുള്ള വിമാനം ഉയര്‍ന്നുപൊങ്ങിയപ്പോഴാണ യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന തുടങ്ങിയത്.
ഫ്ളൈറ്റ് ജീവനക്കാരും വിമാനത്തിലെ യാത്രക്കാരിയായി ഉണ്ടായിരുന്ന ഡോക്ടടറായ സുബ്ഹാന നസീറും അവസരോചിതമായി പ്രവര്‍ത്തിച്ചതോടെ യുവതി ആകാശത്തുവച്ച് തന്നെ പെണ്‍കുട്ടിക്ക് ജന്മം നല്കി. ഇന്ന് രാവിലെ 5.45 ന് പുറപ്പെട്ട് 8 മണിക്ക് ജയ്പൂരിലെത്തിയ ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സംഭവം.
കുട്ടിയും അമ്മയ്ക്കും കുഴപ്പമൊന്നുമില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിമാനജീവനക്കാരെ സഹായിച്ച ഡോ. സുബ്ഹാന നസീറിന് വിമാനത്താവളത്തില്‍ വച്ച് എയര്‍ലൈന്‍ അധികൃതര്‍ സ്വീകരണം നല്കി.
Adjust Story Font
16