LiveTV

Live

FIFA World Cup

ടീമിനൊപ്പം നൃത്തം ചെയ്ത് ക്രൊയേഷ്യന്‍ പ്രസിഡന്‍റ്; ആഹ്ലാദപ്രകടനം വൈറല്‍ 

പ്രസിഡ‍ന്‍റ് ആണെന്ന് കരുതി മസില്‍ പിടിച്ചിരിക്കാതെ ടീമംഗങ്ങളുടെ തോളില്‍ കയ്യിട്ട് പാട്ട് പാടിയും നൃത്തം വെച്ചും സന്തോഷം പങ്കുവെച്ച് കൊളിന്ദ

ടീമിനൊപ്പം നൃത്തം ചെയ്ത് ക്രൊയേഷ്യന്‍ പ്രസിഡന്‍റ്; ആഹ്ലാദപ്രകടനം വൈറല്‍ 

ലോകകപ്പ് ഫുട്ബോളില്‍ ക്രൊയേഷ്യ സെമിഫൈനലിലെത്തിയത് ആഘോഷിക്കുന്ന പ്രസിഡന്‍റ് കൊളിന്ദ ഗ്രാബര്‍ കിറ്ററോവിച്ചിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രസിഡ‍ന്‍റ് ആണെന്ന് കരുതി മസില്‍ പിടിച്ചിരിക്കാതെ ടീമംഗങ്ങളുടെ തോളില്‍ കയ്യിട്ട് പാട്ട് പാടിയും നൃത്തം വെച്ചും സന്തോഷം പങ്കുവെച്ച കൊളിന്ദയുടെ വിജയാഘോഷത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ക്വാര്‍ട്ടറില്‍ റഷ്യയെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനലിലെത്തിയത്. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‍വദേവിന്‍റെ സാന്നിധ്യത്തിലായിരുന്നു കൊളിന്ദയുടെ ആഹ്ലാദപ്രകടനം.

നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൌട്ടിലായിരുന്നു ക്രൊയേഷ്യയുടെ വിജയം.