'ആ സ്കൂട്ടര്‍ തന്നെ ഇത്തവണയും വില്ലന്‍'; അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ വാഹനാപകടത്തില്‍ മരിച്ചു
2018 ലായിരുന്നു റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക മഞ്ജുഷ മോഹൻദാസ് സ്കൂട്ടർ അപകടത്തിൽ മരിച്ചത്.

അന്തരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ പിതാവ് വളയൻചിറങ്ങര വിമ്മല നാലുകെട്ടിൽ മോഹൻദാസ് റോഡപകടത്തിൽ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കാണ് അപകടം. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം.
മോഹൻദാസ് സഞ്ചരിച്ച സ്കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിര്‍ത്താതെ പോയി. വില്ലേജ് ഓഫീസിന് സമീപത്തെ സ്റ്റാളിൽ നിന്ന് മത്സ്യം വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2018 ലായിരുന്നു റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക മഞ്ജുഷ മോഹൻദാസ് സ്കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡില്‍ തന്നെ താന്നിപ്പുഴയില്‍ വെച്ചായിരുന്നു അപകടം. മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അന്ന് മഞ്ജുഷ അപകടത്തില്‍പ്പെട്ടത്. മഞ്ജുഷയുടെ പിതാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിന്നീട് പിടികൂടി.
Adjust Story Font
16