ഏറ്റുമാനൂരിൽ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥി
താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ലെന്നും ലതിക സുഭാഷ്

ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ലതിക സുഭാഷ് തീരുമാനിച്ചു. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടിയില്‍ മഹിളാ കോൺഗ്രസിന് വേണ്ട വിധത്തിൽ പരിഗണന ലഭിക്കേണ്ടതുണ്ടെന്ന് ലതിക സുഭാഷ് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് ഏറ്റുമാനൂരിലെ ജനങ്ങൾ. കേരള കോൺഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റുമാനൂർ കോൺഗ്രസ് പിടിച്ചെടുക്കുമെന്നും ലതിക സുഭാഷ് യോഗത്തിൽ പറഞ്ഞു.
താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. ഏറ്റുമാനൂർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകണമെന്ന്, കേരള കോൺഗ്രസിനേക്കാൾ താത്പര്യം കോൺഗ്രസിനായിരുന്നു. സ്ത്രീകൾക്ക് അംഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതിക സുഭാഷ് പറഞ്ഞു.
Adjust Story Font
16