'ജാക്കറ്റ് കൊള്ളാമെന്ന് ആരാധകന്, ഊരി നല്കി ജാംവാല്‍, ഷര്‍ട്ടും ഹെല്‍മറ്റും അടിപൊളിയെന്ന് മറ്റൊരു കമന്റും
ബോളവുഡില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത നടനാണ് വിദ്യുത് ജാംവാല്‍. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടന് ആരാധകരെ നിരാശപ്പെടുത്താറില്ല.

ബോളവുഡില്‍ തന്റേതായൊരു സ്ഥാനം നേടിയെടുത്ത നടനാണ് വിദ്യുത് ജാംവാല്‍. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടന് ആരാധകരെ തെല്ലും നിരാശപ്പെടുത്താറില്ല. ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്. താരം ജാക്കറ്റ് ഊരി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ജിം കഴിഞ്ഞ് ബൈക്കില്‍ പോകാനിരിക്കുകയായിരുന്നു താരം. മാസ്കും ജാക്കറ്റും ധരിച്ചിട്ടും താരത്തെ തിരിച്ചറിഞ്ഞ ആരാധകര്‍ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് ഒരാള്‍ ജാക്കറ്റ് കൊള്ളാം എന്ന് പറഞ്ഞത്. ഉടൻ തന്നെ തന്റെ വിലകൂടിയ ജാക്കറ്റ് ആ ആരാധകന് വിദ്യുത് സമ്മാനിക്കുകയായിരുന്നു. താങ്കളുടെ സ്നേഹത്തിനുള്ള സമ്മാനമാണിതെന്നും നന്നായി സൂക്ഷിക്കണമെന്നും ജാക്കറ്റ് നൽകിയ ശേഷം വിദ്യുത് പറഞ്ഞു. ജാക്കറ്റ് നല്‍കിയത് കൊണ്ട് മാത്രം ആരാധകര്‍ തൃപ്തനായില്ല. പിന്നാലെ ടീഷര്‍ട്ടും ഹെല്‍മെറ്റും അടിപൊളിയാണെന്നായി. അതിനിടെ തൊപ്പിയും ജാംവാല്‍ ആരാധകന് നല്കി. പിന്നാലെ ആരാധകര്‍ക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്താണ് താരം സ്ഥലം വിട്ടത്.
Adjust Story Font
16