LiveTV

Live

Entertainment

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന പൊളിറ്റിക്കൽ ത്രില്ലര്‍; രണ്ടിന്‍റെ ടീസര്‍ പുറത്ത്

സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന പൊളിറ്റിക്കൽ ത്രില്ലര്‍; രണ്ടിന്‍റെ ടീസര്‍ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ രണ്ടിന്‍റെ ടീസർ റിലീസായി. ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രണ്ട്'. സംവിധായകരായ രഞ്ജിത്ത്, അജയ് വാസുദേവ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജി ശർമ്മ, ഗോകുലൻ , സുബീഷ് സുധി , മുസ്തഫ, രാജേഷ് ശർമ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, രഞ്ജിത് കാങ്കോൽ, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിത ബൈജു, പ്രീതി എന്നിവർ ചിത്രത്തില്‍ വേഷമിടുന്നു. സിനിമ ഉടൻ തീയേറ്ററുകളിലെത്തും.