നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി
നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

യുവനടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഗയും അർജുനും വിവാഹിതരായത്.
ये à¤à¥€ पà¥�ें- സിനിമയെക്കാള്‍ നൃത്തത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് ദുര്‍ഗ കൃഷ്ണ
‘വിമാനം’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ദുര്‍ഗ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ജീത്തു ജോസഫും മോഹന്‍ലാല്‍ വീണ്ടും ഒരുമിക്കുന്ന റാമില്‍ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ദുര്‍ഗയാണ്. വൃത്തം, കിംഗ് ഫിഷ്, 21 അവേഴ്സ് എന്നിവയാണ് അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്ന ദുര്‍ഗയുടെ മറ്റ് സിനിമകള്‍.
Adjust Story Font
16