Top

'നേമത്തുകാർക്ക് പ്രതിപക്ഷ എം.എല്‍.എയെ ആണോ ഭരണപക്ഷ മന്ത്രിയെ ആണോ വേണ്ടത്'; നടന്‍ ബൈജു സന്തോഷ്

നേമത്തെ ഇടതുസ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നടന്‍ ബൈജു സന്തോഷ് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-04-04 03:31:07.0

Published:

4 April 2021 3:31 AM GMT

നേമത്തുകാർക്ക് പ്രതിപക്ഷ എം.എല്‍.എയെ ആണോ  ഭരണപക്ഷ മന്ത്രിയെ ആണോ വേണ്ടത്; നടന്‍ ബൈജു സന്തോഷ്
X

നേമത്തുകാർക്ക് പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന് തീരുമാനിക്കാമെന്ന് നടന്‍ ബൈജു സന്തോഷ്. നേമത്തെ ഇടതുസ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നടന്‍ ബൈജു സന്തോഷ് തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

തലസ്ഥാനത്തിന്‍റെ മണ്ണിന്‍റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളർന്ന വി. ശിവൻകുട്ടിക്കാണ്. പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്ന അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ബൈജു സന്തോഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുൻപ് നടത്തിയിട്ടുണ്ടെന്നും ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും അദ്ദേഹത്തിനുള്ളതെന്നും ബൈജു പറയുന്നു. അതുകൊണ്ട് നേമത്തെ വോട്ടർമാർ പ്രതിപക്ഷത്തു ഇരിക്കുന്ന എം.എല്‍.എ വേണോ മന്ത്രിയെ വേണോ എന്ന് ചിന്തിക്കണമെന്ന് ബൈജു ആവശ്യപ്പെട്ടു.

നടന്‍ ബൈജുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

നമസ്കാരം

ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമർശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ്‌ ഇടുന്നത്.

പ്രിയമുള്ള ബഹുമാന്യരായ തിരുവനന്തപുരം നേമം മണ്ഡലത്തിലെ വോട്ടർമാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് എന്തെന്നാൽ ഈ വരുന്ന ഏപ്രിൽ 6 ന് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്താൽ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്. ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും പ്രഗൽഭൻമാരാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്‍റെ മണ്ണിന്‍റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളർന്ന ശ്രീ: ശിവൻകുട്ടി സഖാവിനു തന്നെയാണ്. മാത്രവുമല്ല അദ്ദേഹം പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തിൽ അടിവരയിട്ടു പറയുന്നു എല്‍ഡിഎഫിന് തുടർ ഭരണം ഉണ്ടാവുമെന്ന്. എങ്കിൽ നേമത്തുകാർക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്‌. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുൻപ് നടത്തിയിടുണ്ട്. എങ്കിൽ ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത്‌ കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവർക്കും അറിയാം. അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടർമാർ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന എം.എല്‍.എ വേണോ മന്ത്രിയെ വേണോ എന്ന്. ഞാൻ പറഞ്ഞത് യാഥാർഥ്യം മാത്രം. വോട്ടർമാർ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരൻ നിങ്ങളുടെ സ്വന്തം നടൻ ബൈജു സന്തോഷ്‌.

നമസ്കാരം 🙏 ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമർശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ്‌ ഇടുന്നത്. പ്രിയമുള്ള ബഹുമാന്യരായ...

Posted by Baiju Santhosh Kumar on Saturday, April 3, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story