Top

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന 'മേജർ'; പോസ്റ്റർ പുറത്ത്​

ഏപ്രിൽ 12ന് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങും

MediaOne Logo

Web Desk

  • Published:

    4 April 2021 10:28 AM GMT

  • Updated:

    2021-04-04 10:28:08.0

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന മേജർ; പോസ്റ്റർ പുറത്ത്​
X

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രം മേജറിന്റെ പോസ്റ്റർ പുറത്ത്. ഏപ്രിൽ 12ന് ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങും. ശശികിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്‌വി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്നത്.

കഴിഞ്ഞ നവംബറിൽ മഹേഷ് ബാബു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തൊണ്ണൂറുകളിൽ നടക്കുന്ന കഥയായതിനാൽ തന്നെ പശ്ചാത്തലവും അത്തരത്തിലാണ്. അദിവി ശേഷും സായി മഞ്​ജരേക്കറും ഫ്രാങ്ക് ആന്‍റണി പബ്ലിക്​ സ്കൂളിലെ യൂനിഫോമിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മേജർ ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story