Top

'കരിക്കിന്‍റെ ഫ്രഷ്‌നെസ്' ഇനി നെറ്റ്ഫ്ലിക്‌സിലും

പ്രശസ്ത യുട്യൂബ് വെബ് സീരീസ് കരിക്ക് ഇനി നെറ്റ്ഫ്ലിക്‌സിലും

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-31 14:07:22.0

Published:

31 March 2021 2:07 PM GMT

കരിക്കിന്‍റെ ഫ്രഷ്‌നെസ് ഇനി നെറ്റ്ഫ്ലിക്‌സിലും
X

മലയാളികള്‍ ഓരോ വീഡിയോയും ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുന്ന പ്രശസ്ത യുട്യൂബ് വെബ് സീരീസായ കരിക്ക് ഇനി നെറ്റ്ഫ്ലിക്‌സിലും. കരിക്ക് ടീം തന്നെയാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് അവര്‍ നിര്‍മിച്ച റിപ്പര്‍ എന്നു പേരിട്ട പരമ്പര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ മൂന്നിന് രാവിലെ 11 ന് റിലീസ് ചെയ്യും. കോമഡി വീഡിയോ തന്നെയായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് അവർ പുറത്തു വിട്ട 'റിപ്പറിന്‍റെ ' പോസ്റ്ററിൽ ഉൾപ്പെടിട്ടുള്ളത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമായ യുട്യൂബ് ചാനലാണ് കരിക്ക്. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്. തേരാപാരയാണ് ആദ്യ വെബ്സീരിസ്. നിഖില്‍ പ്രസാദാണ് കരിക്കിന്‍റെ ഉടമ. നെറ്റ്ഫ്ലിക്സ് കൂടാതെ യുട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാം എന്നിവയിലും വീഡിയോ റിലീസ് ചെയ്യും.

We extremely happy to announce our collaboration with Netflix for a sketch video titled ‘RIPPER’ which will be released on Netflix YouTube/IGTV/ FB on April 3rd at 11 am.

Posted by Karikku on Wednesday, 31 March 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story