Top

“പിന്നെ സണ്ണിയുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കേണ്ടേ…”; വൈറല്‍ ലുക്കിനെക്കുറിച്ച് മഞ്ജു വാര്യര്‍

ഓരോ കഥാപാത്രങ്ങളുടേയും പേര് പറഞ്ഞ് പല ടൈപ്പിലുള്ള ഡ്രസുകള്‍ ഒരു രസത്തിന് പരീക്ഷിക്കുകയാണ് എന്നായിരുന്നു നടിയുടെ മറുപടി

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-27 08:18:28.0

Published:

27 March 2021 8:18 AM GMT

“പിന്നെ സണ്ണിയുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കേണ്ടേ…”; വൈറല്‍ ലുക്കിനെക്കുറിച്ച് മഞ്ജു വാര്യര്‍
X

വെള്ള ഷര്‍ട്ടും കറുപ്പ് സ്കേര്‍‌ട്ടും അണിഞ്ഞ് പുതിയ ചിത്രമായ ചതുര്‍മുഖത്തിന്‍റെ പ്രസ് മീറ്റിന് കയ്യും വീശിയെത്തിയ മഞ്ജു വാര്യരാണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. പ്രായത്തെ വെല്ലുന്ന മഞ്ജുവിന്‍റെ ലുക്ക് തന്നെയായിരുന്നു ചര്‍ച്ചാവിഷയം. പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജീവിതത്തില്‍ വിജയിച്ച സ്ത്രീ എന്നായിരുന്നു സോഷ്യല്‍ മീഡിയ മഞ്ജുവിനെ വിശേഷിപ്പിച്ചത്. പുതിയ ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഓരോ കഥാപാത്രങ്ങളുടേയും പേര് പറഞ്ഞ് പല ടൈപ്പിലുള്ള ഡ്രസുകള്‍ ഒരു രസത്തിന് പരീക്ഷിക്കുകയാണ് എന്നായിരുന്നു നടിയുടെ മറുപടി. ‘പിന്നെ സണ്ണിക്കൊപ്പമൊക്കെ പിടിച്ചുനില്‍ക്കേണ്ടേ’ എന്നും രസകരമായി പറഞ്ഞു. സണ്ണി വെയ്‌നുമുണ്ടായിരുന്നു അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം. എറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് സണ്ണി വെയ്ന്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു.

സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുക. അലന്‍സിയറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story