Top

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി സോമന്‍ അന്തരിച്ചു

അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി

MediaOne Logo

Web Desk

Web Desk

  • Published:

    26 March 2021 6:41 AM GMT

  • Updated:

    2021-03-26 06:41:16.0

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി സോമന്‍ അന്തരിച്ചു
X

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി.സി സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാല് മണിക്കായിരുന്നു അന്ത്യം. 81 വയസായിരുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ ഒരുപാട് നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പി.സി. സോമന്‍. ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്‌.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story