Top

'മിന്നൽ മുരളി' ഓണത്തിനെത്തും; മോഷൻ പോസ്റ്റർ പുറത്ത്​

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും പുറത്തിറക്കി

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-20 15:33:28.0

Published:

20 March 2021 3:33 PM GMT

മിന്നൽ മുരളി ഓണത്തിനെത്തും; മോഷൻ പോസ്റ്റർ പുറത്ത്​
X

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' ഓണത്തിന്​ തിയറ്ററുകളിലെത്തും. അണിയറപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ റിലീസ്​ വിവരം അറിയിച്ചത്​.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായെത്തുന്ന സിനിമയുടെ മോഷൻ പോസ്റ്ററും പുറത്തിറക്കി. നടൻ മോഹൻലാൽ ഫേസ്​ബുക്കിലൂടെയാണ്​ പോസ്റ്റർ പുറത്ത്​ വിട്ടത്​. വന്‍ വിജയം നേടിയ 'ഗോദ'ക്ക്​ ശേഷം ബേസിൽ ജോസഫും ടോവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്​ മിന്നൽ മുരളി.

Launching the Motion Poster of Minnal Murali Best wishes Tovino Thomas, Basil Joseph, Sophia Paul, and Team

Posted by Mohanlal on Friday, March 19, 2021

മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായാണ്​ ചിത്രം റിലീസിനെത്തുക. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുഗു പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

തമിഴ്​ നടൻ ഗു​രു സോമസുന്ദരം, അജു വർഗീസ്​, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ്​ എന്നിവരാണ്​ സുപ്രധാന വേഷങ്ങളിലെത്തുന്നത്​. അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവുമാണ്​ രചന. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് നിർമാണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story