'വൂൾഫ്' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍
അർജ്ജുൻ അശോകൻ, സംയുക്ത മേനോൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വൂൾഫ് ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് ചിത്രം നിർമ്മിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് പെരുമ്പാവൂരിൽ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. സംവിധായകന് ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂൾഫ്. ജി.ആര് ഇന്ദുഗോപനാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രൈം രചനകളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ജി.ആർ ഇന്ദുഗോപൻ. ഫായിസ് സിദ്ദീഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രഞ്ജീന്‍ രാജ്. എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ് നിര്‍വ്വഹിക്കുന്നത്.