LiveTV

Live

Entertainment

ഞാന്‍ സഖാവിന്‍റെ സഖി മാത്രമല്ല, സ്വന്തം വ്യക്തിത്വമുള്ളയാള്‍; ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍

ഇഷ്ടമായിരുന്നു സഖാവിന്‍റെ സഖിയെ. പക്ഷെ ഇപ്പോളില്ല

ഞാന്‍ സഖാവിന്‍റെ സഖി മാത്രമല്ല, സ്വന്തം വ്യക്തിത്വമുള്ളയാള്‍; ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍

അഭിനയ മികവ് കൊണ്ടും അതിലേറെ വ്യക്തിത്വം കൊണ്ടും മലയാള സിനിമയില്‍ തന്നെ രേഖപ്പെടുത്തിയ നടിയാണ് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ നിലപാടുകള്‍ തന്‍റെടത്തോടെ വ്യക്തമാക്കാറുമുണ്ട് നടി. സംവിധായകന്‍ ആഷിഖ് അബുവിനെയാണ് റിമ വിവാഹം കഴിച്ചത്. ഇടത് അനുഭാവിയായ ആഷിഖും സമകാലിക വിഷയങ്ങളില്‍ തന്‍റെ നിലപാട് ധൈര്യപൂര്‍വ്വം വ്യക്തമാക്കാറുണ്ട്. ഇപ്പോള്‍ റിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരാളിട്ട കമന്‍റും അതിന് റിമ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.

ഞാന്‍ സഖാവിന്‍റെ സഖി മാത്രമല്ല, സ്വന്തം വ്യക്തിത്വമുള്ളയാള്‍; ചുട്ട മറുപടിയുമായി റിമ കല്ലിങ്കല്‍

''ഇഷ്ടമായിരുന്നു സഖാവിന്‍റെ സഖിയെ. പക്ഷെ ഇപ്പോളില്ല. ഫെമിനിസ്റ്റായതുകൊണ്ട്. ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് റിമ നല്‍കിയത്. ''ഞാന്‍ സഖാവിന്‍റെ സഖി മാത്രമല്ല, എനിക്ക് എന്‍റെതായ വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതിലേറ്റവും പ്രധാനപ്പെട്ടതും'' എന്നായിരുന്നു റിമയുടെ മറുപടി.

നേരത്തെയും ഇത്തരം ഫെമിനിസ്റ്റ് പരാമര്‍ശങ്ങള്‍ക്കെതിരെ റിമ രംഗത്തെത്തിയിട്ടുണ്ട്. ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കാന്‍മാരില്ലെന്ന് പരിഹാസത്തിനും ചുട്ട മറുപടിയാണ് റിമ അന്ന് നല്‍കിയത്. ‘അതെ, ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല. ഞങ്ങള്‍ തെരഞ്ഞെടുത്ത പങ്കാളികള്‍ മാത്രമേയുള്ളൂ. അതും ഞങ്ങള്‍ക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോള്‍’ എന്നാണ് റിമ ഫേസ് ബുക്കില്‍ കുറിച്ചത്.