LiveTV

Live

Entertainment

അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പാട്ട്... കഥകള്‍ ചൊല്ലിടാം ശ്രദ്ധിക്കപ്പെടുന്നു

പ്രേമത്തിന് ശേഷം തന്‍റെ അടുത്ത സിനിമയായ പാട്ട് എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പാട്ട്... കഥകള്‍ ചൊല്ലിടാം ശ്രദ്ധിക്കപ്പെടുന്നു

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം, കഥകള്‍ ചൊല്ലിടാം ശ്രദ്ധ നേടുന്നു. വിനീത് ശ്രീനിവാസന്‍ വരികളെഴുതി പാടിയ ആല്‍ബം, ഹിഷാം അബ്ദുല്‍ വഹാബാണ് മിക്സിങ്ങും അറേഞ്ച്മെന്‍റും ചെയ്തിരിക്കുന്നത്. രാഹുല്‍ രാജാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.

വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. താരങ്ങള്‍ക്കൊപ്പം താരങ്ങളുടെ മക്കളും ആല്‍ബത്തിന്‍റെ ഭാഗമാകുന്നു. താരങ്ങള്‍ക്ക് മക്കളോടുള്ള സ്നേഹമാണ് വരികളിലൂടെ വിനീത് ശ്രീനിവാസന്‍ പ്രതിഫലിപ്പിക്കുന്നത്.

വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് നാല് അച്ഛന്മാരെയും മക്കളെയും തരംതിരിച്ചിരിക്കുന്നത്. വായുവില്‍ വിനീത് ശ്രീനിവാസന്‍, വെളിച്ചത്തില്‍ കൃഷ്ണ ശങ്കര്‍, വെള്ളത്തില്‍ വിനയ് ഫോര്‍ട്ട്, ഭൂമിയില്‍ ഷറഫുദ്ദീന്‍ എന്നിങ്ങനെയാണ് സംവിധായകന്‍ തരംതിരിച്ചിരിക്കുന്നത്.

പ്രേമത്തിന് ശേഷം തന്‍റെ അടുത്ത സിനിമയായ, പാട്ട് -എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് അല്‍ഫോണ്‍സ് പുത്രന്‍. ചിത്രത്തിന്‍റെ സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് തന്നെയാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.